Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ ബിഷപ്പിനെതിരെ...

പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ ആലോചനയിലില്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ ആലോചനയിലില്ലെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത്​ സർക്കാർ ആലോചിക്കുന്നില്ലെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്‍റെ ഐക്യം നിലനിർത്താനുള്ള ശ്രമങ്ങളാണ്​ എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്​. അതിന്​ വിരുദ്ധമായ നീക്കം ആരുടെ ഭാഗത്ത്​ നിന്നും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

സമൂഹത്തിന്‍റെ ഐക്യം നിലനിൽക്കണമെന്നാണ്​ ഭൂരിപക്ഷം പേരും ആ​ഗഹിക്കുന്നത്​. നാർക്കോട്ടിക്​ മാഫിയയെ കുറിച്ചും ആർക്കും അറിയാത്തതല്ല. മാഫിയക്ക്​ മതചിഹ്​നം നൽകാൻ പാടില്ല. പ്രശ്​നം പരിഹരിക്കാൻ ചർച്ച നടത്തേണ്ടതുണ്ടെങ്കിൽ അത്​ പരിശോധിക്കും. എന്നാൽ, വിദ്വേഷപ്രചാരണം നടത്തുന്നതിൽ ചർച്ചയുടെ ആവശ്യമില്ല. അവർക്കെതിരെ പൊലീസിന്‍റെ​ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭിചാരം വഴി സ്​ത്രീകളെ വശീകരിക്കാമെന്ന താമരശ്ശേരി രൂപതയുടെ കൈപുസ്​തകം സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. അതൊക്കെ​ നാടുവാഴിത്ത കാലത്തുള്ള രീതിയാണെന്നും​ ​ശാസ്​ത്രയുഗമായ ഇക്കാലത്ത്​ ഇത്തരം കാര്യങ്ങൾ ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi Vijayanpala bishop
News Summary - CM says case against Pala bishop not being discussed
Next Story