Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിപാടികളിൽ കറുത്ത...

പരിപാടികളിൽ കറുത്ത മാസ്​കിന്​ വിലക്കില്ലെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
പരിപാടികളിൽ കറുത്ത മാസ്​കിന്​ വിലക്കില്ലെന്ന്​ മുഖ്യമന്ത്രി
cancel

മലപ്പുറം: പരിപാടികളിൽ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന വാർത്തയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്​കിന്​ വിലക്കുണ്ടെന്നത്​ വ്യാജ പ്രചാരണം മാത്രമാണെന്ന്​ പിണറായി പറഞ്ഞു. വിദ്യാർഥിയോട്​ ക്ഷുഭിതനായെന്ന വാർത്തയെന്നും ശരിയല്ലെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കി.

മാധ്യമ പ്രവർത്തകരെ പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്​ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

അതേസമയം, വെള്ളിമാടുകുന്ന്​ ജെൻഡർ പാർക്കിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട്​ കറുത്ത മാസ്​ക്​ മാറ്റാൻ പൊലീസുകാർ ആവശ്യപ്പെട്ടത്​ വിവാദമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black maskPinarayi Vijayan
News Summary - CM says black mask will not be banned in events
Next Story