സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫിസുകൾ സജ്ജം; മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിൽ, ആഭ്യന്തരമന്ത്രി പഴയ ഓഫിസിലേക്ക്
text_fieldsതിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഔദ്യോഗിക ഓഫിസുകളുടെ ക്രമീകരണം പൂർത്തിയായി. മുഖ്യമന്ത്രിയുടെയും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫിസുകൾ ഒരേ നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലായിരിക്കും ഇരുവരും പ്രവർത്തിക്കുക.
അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫിസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മുമ്പ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫിസിലേക്ക് തന്നെയാണ് ഇത്തവണയും ചെന്നിത്തല തിരിച്ചെത്തുന്നത്.
മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർ മുമ്പ് മന്ത്രിമാരായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ഓഫിസുകൾ തന്നെ ഇത്തവണയും തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

