മുഖ്യമന്ത്രി സഫീറിെൻറ വീട് സന്ദർശിച്ചു
text_fieldsമണ്ണാർക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ണാർക്കാട് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ സഫീറിെൻറ വീട്ടിലെത്തി. അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചു കൊന്ന ആദിവാസി യുവാവ് മധുവിെൻറ വീട് സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി സഫീറിെൻറ വീട്ടിലെത്തിയത്.
മണ്ണാർക്കാട് തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്ന സഫീറിനെ ഫെബ്രുവരി 25 ന് ഒരു സംഘം കടയിൽ കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു. സഫീറിെൻറ അയൽവാസികളായിരുന്ന സി.പി.െഎ പ്രവർത്തകർ സംഭവത്തിൽ പൊലീസ് പിടിയിലായിരുന്നു. പ്രതികൾ സി.പി.െഎ പ്രവർത്തകരാണെങ്കിലും കൊലപാതകം രാഷ്ട്രീയമല്ലെന്ന് പൊലീസും സഫീറിെൻറ പിതാവും അറിയിച്ചിരുന്നു.
സഫീർ-ഷുഹൈബ് കൊലപാതകം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നിയമസഭ തടസപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകത്തിൽ ഇതുവരെയും പ്രതികരിക്കാൻ ഭരണകക്ഷി തയാറായിരുന്നില്ല. ഇൗ വിമർശനം നിലനിൽക്കുന്നതിനിെടയാണ് മുഖ്യമന്ത്രി സഫീറിെൻറ വീട്ടിലെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
