Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്‍റെ നിർദ്ദേശ പ്രകാരമാണോ‍? ചോദ്യത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
എൽ.ഡി.എഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്
pinarayi vijayan l
cancel

തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് പിണറായി വിജയൻ. പതിവില്ലാത്ത രീതിയിൽ പൊട്ടിച്ചിരിച്ചുകൊണ്ടാണ് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കിയത്.

'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും'- അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എൽ.ഡി.എഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM responds to swearing in question
Next Story