Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസനിധി ദുരുപയോഗം: ഭിന്നവിധിക്കെതിരായ റിവ്യൂഹരജി ഇന്ന് പരിഗണിക്കും

text_fields
bookmark_border
Kerala High Court
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന കേസിലെ ഭിന്നവിധിക്കെതിരെ സമർപ്പിച്ച റിവ്യൂഹരജി ലോകായുക്ത ചൊവ്വാഴ്ച പരിഗണിക്കും. ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് പ്രകാരം ഫുൾബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യൂഹരജിയിലെ തീർപ്പ് വരുന്നത്.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായതും കേസ് ഫുൾ ബെഞ്ചിന് വിട്ടതും.

എന്നാൽ, 2019 ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ആർ.എസ്. ശശികുമാർ ഭിന്ന വിധിക്കെതിരെ റിവ്യൂഹരജി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM relief fund misuse case: Review petition to be considered today
Next Story