കൂടുതൽ കുടുംബങ്ങൾക്ക് ആശ്വാസം; ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിന് വരുമാനപരിധി മൂന്നു ലക്ഷമാക്കി ഉയർത്തി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി മൂന്നുലക്ഷമായി ഉയർത്തി സംസ്ഥാന സർക്കാർ. നേരത്തെ രണ്ടുലക്ഷം രൂപയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, വീടുകൾക്കുള്ള ആഡംബര നികുതി ചുമത്തുന്ന നടപടിയിൽ കാലപരിധി നിശ്ചയിക്കുന്നത് പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
3000 (278.7 ച.മീ) സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്കാണ് ഈ ആനുകൂല്യം ആലോചിക്കുന്നത്. നിലവിൽ ആഡംബര നികുതി കെട്ടിടത്തിന്റെ വിസ്തീർണത്തിന് അനുസരിച്ച് പ്രതിവർഷം 5,000 രൂപ മുതൽ 12,500 രൂപ വരെയാണ് നാല് സ്ലാബുകളിലായി ഈ ആഡംബര നികുതി ഈടാക്കുന്നത്. നികുതി തുക കൃത്യസമയത്ത് അടക്കാതിരുന്നാൽ വർഷം തോറും ആറ് ശതമാനം പലിശയും ഈടാക്കും.
പുതിയ കെട്ടിടം നിർമിച്ച ശേഷം കുറച്ചുനാൾ താമസിക്കുകയും പിന്നീട് അടച്ചിട്ട് വിദേശത്തും മറ്റും പോയി വർഷങ്ങളായി ജോലിചെയ്യേണ്ടിവരുകയും പിന്നീട് തിരച്ചുവരുമ്പോൾ കാലപ്പഴക്കം കാരണം പലകെട്ടിട ങ്ങളും നശിച്ചിട്ടുണ്ടാകും.
അത്തരം കെട്ടിടങ്ങൾക്ക് വീണ്ടും തുടക്കകാലത്ത് നിശ്ചയിച്ച ആഡംബര നികുതി ഒടുക്കുക എന്നത് ഔചിത്യമല്ല. അതാണ് പുതിയൊരു തീരുമാനത്തിലേക്ക് കടക്കാൻ കാരണമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അതിനാൽ ഇത്തരം കെട്ടിടങ്ങളുടെ കാലപരിധി നിശ്ചയിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ഡാറ്റ പോളിസി കരട് മന്ത്രിസഭ അംഗീകരിച്ചു. സർക്കാർ വകുപ്പുകൾക്കിടയിൽ ഡാറ്റ പങ്കിടുന്നതിന് വേണ്ടിയാണ് പോളിസി തയ്യാറാക്കിയത്. സംസ്ഥാനത്തെ 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒക്ടോബർ ഒന്നുമുതൽ ദീർഘിപ്പിക്കും. റവന്യൂ വകുപ്പിൽ കാലാവധി കഴിഞ്ഞ 152 വാഹനങ്ങൾക്കു പകരം പുതിയവ വാങ്ങാൻ തീരുമാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

