കണ്ണൂർ: സ്വപ്ന സുരേഷിെൻറ മാത്രമല്ല, സി.എം. രവീന്ദ്രെൻറ ജീവനും ഭീഷണിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. കണ്ണൂർ പ്രസ് ക്ലബിെൻറ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ രക്ഷിക്കാനും സർക്കാറുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വരാതിരിക്കാനുമാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് ഭീഷണിെപ്പടുത്തി സ്വാധീനിക്കാൻ ശ്രമിച്ചത്. ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യംചെയ്താൽ ചിത്രം വ്യക്തമാവും.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് ബി.ജെ.പി നേരത്തെതന്നെ പറഞ്ഞിരുന്നു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വിടരുത്.
എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം സി.എം. രവീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഭയം തേടുകയാണ്. ആരോഗ്യ മന്ത്രിയുടെ ഒത്താശയോടെയാണ് ഈ നാടകം നടക്കുന്നത്. മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണം. മുസ്ലിം വർഗീയ വാദികളുടെ തടവറയിലാണ് യു.ഡി.എഫ്. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയ യു.ഡി.എഫിൽ മുസ്ലിം ലീഗിെൻറ അപ്രമാദിത്വമാണുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.