Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്‌നയുമായി സി.എം....

സ്വപ്‌നയുമായി സി.എം. രവീന്ദ്രന്​ അടുത്ത ബന്ധം; തെളിവായി വാട്​​സ്​ആപ്​ ചാറ്റ്

text_fields
bookmark_border
cm raveendran
cancel

കൊ​ച്ചി: സ്വ​പ്‌​ന സു​രേ​ഷും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫി​സി​ലെ പ്ര​ധാ​നി​യാ​യ സി.​എം. ര​വീ​ന്ദ്ര​നും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത് വ​ള​രെ അ​ടു​ത്ത ബ​ന്ധ​മെ​ന്ന്​ സൂ​ച​ന. സ്വ​പ്ന​യു​ടെ ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ക​രു​തി​യ ഫോ​ണി​ൽ​നി​ന്ന്​ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ ക​ണ്ടെ​ത്തി​യ വാ​ട്​​സ്​​​ആ​പ്​​ ചാ​റ്റു​ക​ൾ ഇ​തി​ന്​ തെ​ളി​വാ​ണ്​. നേ​ര​ത്തേ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യം ചെ​യ്യ​വേ സ്വ​പ്ന​യെ വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ലെ​ന്നാ​ണ്​ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്.

ഈ ​വാ​ദം പൊ​ളി​ക്കു​ന്ന​താ​ണ് പു​തി​യ ചാ​റ്റ്. 2018 ന​വം​ബ​ർ ആ​റി​ന്​ ന​ട​ത്തി​യ ചാ​റ്റ് ആ​ണ് പു​റ​ത്തു​വ​ന്ന​ത്. ‘മ​ദ്യ​പി​ക്കാ​റു​ണ്ടോ’ എ​ന്ന ര​വീ​ന്ദ്ര​ന്‍റെ ചോ​ദ്യ​ത്തോ​ടെ​യാ​ണ് ചാ​റ്റ്​ തു​ട​ങ്ങു​ന്ന​ത്. ‘അ​തെ’ എ​ന്നാ​ണ്​ സ്വ​പ്ന​യു​ടെ മ​റു​പ​ടി. ‘എ​നി​ക്കും വേ​ണം’ എ​ന്ന്​ ര​വീ​ന്ദ്ര​ൻ ഇം​ഗ്ലീ​ഷി​ൽ കു​റി​ക്കു​ന്നു. തി​രി​ച്ച്, ‘താ​ങ്ക​ൾ കു​ടി​ക്കാ​റു​ണ്ടോ’ എ​ന്ന്​ സ്വ​പ്ന​യു​ടെ ചോ​ദ്യം. ‘അ​തെ’ എ​ന്ന് ര​വീ​ന്ദ്ര​ന്‍റെ മ​റു​പ​ടി. മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ച ആ​ശ​യ​വി​നി​മ​യം പി​ന്നീ​ട്​ അ​ശ്ലീ​ല അ​ർ​ഥം ധ്വ​നി​ക്കു​ന്ന സം​സാ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​താ​യി പു​റ​ത്തു​വ​ന്ന ചാ​റ്റു​ക​ളി​ലു​ണ്ട്. 27ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​വീ​ന്ദ്ര​ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. മു​മ്പ് സ്വ​ർ​ണ​ക്ക​ട​ത്തി​ൽ ര​വീ​ന്ദ്ര​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ ആ​ദ്യ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CM RavindranWhatsApp chatsSwapna Suresh
News Summary - CM Ravindran Swapna Suresh WhatsApp chats are out
Next Story