Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.എം രവീന്ദ്രൻെറ ജീവനും ഭീഷണി; സ്വപ്നക്കെതിരായ ഭീഷണിക്ക് പിന്നിൽ സർക്കാറെന്നും ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഭീഷണിക്ക് പിന്നിൽ സംസ്ഥാന സർക്കാറാണെന്ന് പ്രതിപഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.എം രവീന്ദ്രൻെറ ജീവനും ഭീഷണിയുണ്ട്. രവീന്ദ്രനെ ചോദ്യം ചെയ്താൽ ഉന്നതർ കുടുങ്ങും. രവീന്ദ്രൻെറ അസുഖം സംബന്ധിച്ച് എയിംസിൽ നിന്നുള്ള സംഘം പരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണ കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാറിൻെറ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചേക്കും. സ്വപ്നക്കെതിരായ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വപ്നക്കെതിരായ ഭീഷണിക്ക് പിന്നിൽ ജയിൽ ഉദ്യോഗസ്ഥരാണെന്നാണ് കസ്റ്റംസ് നിലപാട്.
Next Story

