Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡിയുടെ ചോദ്യം...

ഇ.ഡിയുടെ ചോദ്യം ചെയ്യലിനെതിരെ സി.എം. രവീന്ദ്രൻ ഹൈകോടതിയിൽ

text_fields
bookmark_border
ഇ.ഡിയുടെ ചോദ്യം ചെയ്യലിനെതിരെ സി.എം. രവീന്ദ്രൻ ഹൈകോടതിയിൽ
cancel

കൊച്ചി: എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യാൻ നിരന്തരം സമൻസ്​ അയക്കുന്നത്​ ചോദ്യം ചെയ്​ത്​ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ്​​ സെക്രട്ടറി സി.എം. രവീന്ദ്രൻ ഹൈകോടതിയെ സമീപിച്ചു. ഡിസംബർ 17ന്​ ഹാജരാകാൻ നിർദേശിച്ച്​ 12ന്​ സമൻസ്​ ലഭിച്ചതോടെയാണ് ഇത്​ സ്​റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച്​​ കോടതിയെ സമീപിച്ചിരിക്കുന്നത്​. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം, കുറ്റസമ്മത മൊഴി നൽകാൻ സമ്മർദം ചെലുത്തുമെന്ന്​ ഭയക്കുന്നതായി ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിശ്ചിത സമയപരിധിക്കപ്പുറം ചോദ്യം ചെയ്യരുതെന്ന്​ നിർദേശിക്കണമെന്നും ചോദ്യം ചെയ്യു​േമ്പാൾ അഭിഭാഷകനെ കൂടെ കൂട്ടാൻ അനുവദിക്കണമെന്നുമാണ്​ ആവശ്യം.

രോഗിയായ തന്നെ ചോദ്യം ചെയ്യാൻ ഇ.ഡി തുടർച്ചയായി സമൻസ്​ അയക്കുന്നുവെന്നാണ്​ ഹരജിയിലെ ആരോപണം. നവംബർ ആറിന് ഹാജരാകാനാണ്​ ആദ്യം നോട്ടീസ്​ ലഭിച്ചത്​. ആരോഗ്യകാരണങ്ങളാൽ ഹാജരാകാനാവില്ലെന്ന്​ അഞ്ചിന്​ രേഖാമൂലം അറിയിച്ചു. പിറ്റേന്ന്​ കോവിഡ്​ പോസിറ്റിവ്​ ആയി തിരുവനന്തപുരം മെഡി. കോളജ്​ ആശുപത്രിയിൽ അഡ്​മിറ്റായി. 18ന്​ ഡിസ്​ചാർജ്​ ചെയ്​തു.

27ന്​ ഹാജരാകാൻ വീണ്ടും നോട്ടീസ്​ ലഭിച്ചു. തുടർപരിശോധനക്ക്​ ആശുപത്രിയിൽ പോകേണ്ട ദിവസമായതിനാൽ വരാനാവില്ലെന്ന്​ അറിയിച്ചു. 27ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10ന്​ ഹാജരാകാൻ ഡിസംബർ മൂന്നിന്​ നോട്ടീസ്​ വീണ്ടും വന്നു. അന്നും തുടർ പരിശോധനക്ക്​ മെഡിക്കൽ കോളജിൽ അഡ്​മിറ്റാകേണ്ടിയിരുന്നു. ഡിസ്​ചാർജ്​ ചെയ്​തതിന്​ പിന്നാലെയാണ്​ 17ന്​ ഹാജരാകാൻ നോട്ടീസ്​ ലഭിച്ചിരിക്കുന്നത്​.

ഇ.ഡി അന്വേഷിക്കുന്ന കേസുകളിൽ താൻ പ്രതിയല്ല. അതിനാൽ ഏത്​ കേസിലാണ്​ ത​ന്നെ ചോദ്യം ചെയ്യുന്നതെന്ന്​ അറിയാൻ അവകാശമുണ്ട്​. ഇക്കാര്യം ഇ.ഡിയോട്​ ആവശ്യപ്പെടുകയും വിശദാംശം തേടുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, ഇതുവരെ കേസി​െൻറ വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇ​േപ്പാഴും പൂർണമായും രോഗമുക്തനായിട്ടില്ല.

പ്രതിയല്ലാത്ത ഒരാളെ ഏറെനേരം തടഞ്ഞുവെച്ച്​ ചോദ്യം ചെയ്യുന്നതിന്​ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസിൽ സാധ്യമല്ല. ഈ സാഹചര്യത്തിലാണ്​ അധികസമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും അഭിഭാഷകനെ കൂടെ കൂട്ടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED Noticecm raveendran
Next Story