ഓഖി ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഒാഖിദുരന്തവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനഃസ്ഥാപനത്തിനായി സർക്കാർ സമർപ്പിച്ച 7340 കോടിയുടെ പാക്കേജ് കേന്ദ്രം കണ്ടഭാവം നടിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖിദുരന്തം അനുസ്മരണവും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളിൽ കേന്ദ്രസർക്കാർ അനുഭാവപൂർവമായി പെരുമാറുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഓഖിക്കുശേഷം ഇവിടെയെത്തിയ സമിതി 416 കോടിയുടെ അടിയന്തരസഹായത്തിന് ശിപാർശ ചെയ്തിരുന്നു. ഇത് പൂർണമായി ലഭിച്ചില്ല. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് നാടും രാജ്യവും ലോകവും അംഗീകരിച്ചതാണ്. അതിനാലാണ് അവരെ കേരളത്തിെൻറ സേനയായി വിശേഷിപ്പിച്ചത്.
അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ നാടിന് ഉത്തരവാദിത്തമുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി 15,000 നാവിക് ഉപകരണങ്ങളും 1000 സാറ്റലൈറ്റ് ഫോണുകളും 40,000 പേർക്ക് ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്യും. മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് സർക്കാർ നടപ്പാക്കുന്നുണ്ട്. ഓഖി ഫണ്ട് വകമാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
