Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത്​കോൺഗ്രസ്​...

യൂത്ത്​കോൺഗ്രസ്​ പ്രവർത്തകന്​​ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ പരിക്ക്​

text_fields
bookmark_border
യൂത്ത്​കോൺഗ്രസ്​ പ്രവർത്തകന്​​ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ പരിക്ക്​
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ണ്‍ഗ്ര​സ്​-​യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര ​വ​ര്‍ത്ത​ക​ർ​ക്ക്​ പൈ​ല​റ്റ് വാ​ഹ​നം ഇ​ടി​ച്ച്​ പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം, ബേ​ക്ക​റി ജ​ങ്​​ഷ​ന് സ​മീ ​പ​ത്താ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ഷേ​ധ​ക്കാ​രെ ക​ണ്ടെ​ങ്കി​ലും മ​നഃ​പൂ​ര്‍വം പൈ​ല​റ്റ് വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​െ​ന്ന​ന്ന്​ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം നി​ര്‍ത്താ​തെ​പോ​യി. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് കാ​ട്ടാ​ക്ക​ട നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ്കു​മാ​ര്‍, കു​ന്നു​കു​ഴി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ജു എ​ന്നി​വ​രെ​യാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ക്കു​മ്പോ​ള്‍ ഗോ​ര്‍ഖി ഭ​വ​ന് മു​ന്നി​ല്‍ ഇ​ടി​ച്ചി​ട്ട​ത്. തു​ട​ർ​ന്ന്​ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​വ​ന്ന പൈ​ല​റ്റ്​ വാ​ഹ​നം ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​ന്ദു​കൃ​ഷ്ണ​യു​ടെ ഭ​ര്‍ത്താ​വും ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ കൃ​ഷ്ണ​കു​മാ​റി​നെ​യും മ​റ്റൊ​രു പ്ര​വ​ർ​ത്ത​ക​നാ​യ മു​നീ​റി​നെ​യും ഇ​ടി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍ത്താ​നാ​ണ് പൊ​ലീ​സ് ശ്ര​മ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി വ​ലി​യ​വി​ല ന​ല്‍കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth congresskerala cmmalayalam newsAccident NewsCM's pilot vehiclePinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM Pinarayi Vijayan's pilot vehicle accident youth congress worker -Kerala News
Next Story