You are here

വികസനത്തിന്​ നിക്ഷേപം ആകർഷിക്കാൻ  ഒക്​ടോബർ നാലിന്​ ദുബൈയിൽ സമ്മേളനം

07:53 AM
10/09/2019
Pinarayi Vijayan

തി​രു​വ​ന​ന്ത​പു​രം: വി​ക​സ​ന​ത്തി​ന് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ഒ​ക്‌​ടോ​ബ​ർ നാ​ലി​ന് ദു​ബൈ​യി​ൽ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യി​ക​ളു​ടെ സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​വാ​സി നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​വാ​ര ടെ​ലി​വി​ഷ​ൻ സം​വാ​ദ പ​രി​പാ​ടി ‘നാം ​മു​ന്നോ​ട്ടി’​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വെ​ള്ള​പ്പൊ​ക്കം ഉ​ൾ​പ്പെ​ടെ ദു​ര​ന്ത സാ​ധ്യ​ത സ്ഥ​ല​ങ്ങ​ളി​ൽ സ്ഥി​രം ഷെ​ൽ​ട്ട​റു​ക​ൾ നി​ർ​മി​ക്കും. ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തു​വ​രെ താ​മ​സി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്കും. പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ക്കു​ക​യാ​ണ്. ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ളും ഈ ​പ​ഠ​ന​ത്തി​ൽ പ​രി​ഗ​ണി​ക്കും. മൂ​ന്നു മാ​സ​ത്തി​ന​കം ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ന​ദി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും.


ന​വ​കേ​ര​ള നി​ർ​മി​തി​യി​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​കും. ജീ​വ​നോ​പാ​ധി, ജ​ന​ശാ​ക്തീ​ക​ര​ണം, കൃ​ഷി എ​ന്നി​വ​ക്കെ​ല്ലാം പ്രാ​ധാ​ന്യ​മു​ണ്ടാ​വും. വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ആ​ദി​വാ​സി മേ​ഖ​ല​യി​ൽ അ​നു​വ​ദി​ക്കു​ന്ന തു​ക​യി​ൽ വ​ർ​ധ​ന വേ​ണ്ടി​വ​രും. പ്രീ​ഫാ​ബ് നി​ർ​മാ​ണ രീ​തി സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. വ​ലി​യ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ച് മാ​തൃ​ക കാ​ട്ടും. പ്രീ​ഫാ​ബ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മ്പോ​ൾ ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കു​ന്ന ഫാ​ക്ട​റി​ക​ളും ഇ​വി​ടെ ആ​രം​ഭി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ലി​യ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​വ​രു​ടെ നി​കു​തി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. മ​ല​യോ​ര മേ​ഖ​ല​യി​ലെ സൂ​ക്ഷ്മ നീ​ർ​ച്ചാ​ലു​ക​ളു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കും. മ​ല​യോ​ര​മേ​ഖ​ല​യി​ൽ കൃ​ഷി ഒ​ഴി​വാ​ക്കേ​ണ്ട​തി​ല്ല. അ​തേ​സ​മ​യം അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റേ​ണ്ടി​വ​രും. ദു​ര​ന്ത​ബാ​ധി​ത​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി ക​ണ്ട്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. 

ആ​പ​ൽ​സ​മ​യ​ത്ത് മാ​ധ്യ​മ​ങ്ങ​ൾ പോ​സി​റ്റി​വാ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തോ​ടൊ​പ്പം സ​ർ​ക്കാ​റി​​െൻറ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും വേ​ണം. ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ന​വ​കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Loading...
COMMENTS