സി.പി.െഎ മന്ത്രിമാർ വിട്ടുനിന്നത് അസാധാരണ സംഭവം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടി പ്രശ്നത്തിെൻറ പേരിൽ സി.പി.ഐയുടെ നാല് മന്ത്രിമാർ മന്ത്രിസഭ യോഗം ബഹിഷ്കരിച്ചത് അസാധാരണ സംഭവവും സംഭവിക്കാൻ പാടില്ലാത്തതുമായിരുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ യോഗത്തിനിടയിലാണ് ഇത് സംബന്ധിച്ച് ഇ. ചന്ദ്രശേഖരൻ എഴുതിയ കത്ത് തനിക്ക് ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുകയാണെങ്കിൽ സി.പി.ഐ മന്ത്രിമാർ പങ്കെടുക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ തങ്ങൾ നാലുപേരും വിട്ടുനിൽക്കുകയാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
ഏത് മന്ത്രിയായാലും അദ്ദേഹത്തെ പാർട്ടി നിലപാട് സ്വാധീനിക്കും. സി.പി.ഐ മന്ത്രിമാർ പാർട്ടി തീരുമാനം അനുസരിച്ചതായി കണക്കാക്കിയാൽ മതി. അതിെൻറ പേരിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുന്ന സ്ഥിതിയില്ല. അത് സമ്മതിക്കാൻ കഴിയുന്ന കാര്യമല്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ശരിയായ നിലയിൽ തന്നെ പോകുെന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭ യോഗ ബഹിഷ്കരണം ശരിയാണോയെന്ന് ചോദിച്ചാൽ സാധാരണ നിലക്ക് ഉണ്ടാകാത്ത നടപടിയാണ്. ഏതു പ്രശ്നവും ചർച്ച ചെയ്യാനുള്ള വേദിയാണ് മന്ത്രിസഭ യോഗം. അതിൽനിന്ന് മന്ത്രിമാർ വിട്ടുനിൽക്കുന്ന പതിവില്ല. സംഭവിക്കാൻ പാടില്ലാത്തതാണിത്. സി.പി.ഐയുടെ പ്രശ്നം പരിഹരിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അടുത്ത മന്ത്രിസഭ യോഗത്തിൽ അവരുണ്ടാകും. തോമസ് ചാണ്ടിക്ക് മന്ത്രിയെന്ന നിലയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാൻ അവകാശമുണ്ട്. അത് സി.പി.ഐക്ക് മനസ്സിലായില്ലേ എന്ന് അവരോടാണ് ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.