Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രീയത്തി​െൻറ...

രാഷ്​ട്രീയത്തി​െൻറ ആദ്യക്ഷരം അറിയു​ന്നവർ കൊലപാതകത്തിന്​ തയാറാവുമോ? -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: രാഷ്​ട്രീയത്തി​​െൻറ ആദ്യക്ഷരം അറിയുന്നവർ കാസർകോട്ട്​​ നടന്നതുപോലൊരു കൊലപാതകത്തിന്​ തയ ാറാവുമോ എന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കെതിരായ ഒരു നടപടിയെയും സി.പി.എം അംഗീകരിക്കില്ലെന്നും അദ് ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കാസർകോട്​ കൊലപാതകത്തെ നാട്​ അംഗീകരിക്കുന്നില്ല. അത്തരമൊരു കൊലപാതക ം പ്ലാൻ ചെയ്യേണ്ട ഒരാവശ്യവും സി.പി.എമ്മിനി​െല്ലന്ന്​ പാർട്ടി ​െസക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്​. നാടാകെ എൽ. ഡി.എഫി​​െൻറ രണ്ട്​ ജാഥകളിൽ കേന്ദ്രീകരിച്ച്​ നിൽക്കുകയാണ്​. കാസർകോട്​ ജില്ലയിൽ ജാഥ നടക്കുന്ന സമയമാണ്​. സംഭവം ഉണ്ടായ ഉടൻ പ്രതികളെ ​പിടികൂടാൻ നടപടി സ്വീകരിക്കാൻ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരോട്​​ നിർ​േദശിച്ചു.

പ്രതിപക്ഷനേതാവ്​ പറയുന്ന തരത്തിൽ 1000 ദിവസത്തിനകം 40 ലേറെ രാഷ്​ട്രീയകൊലപാതകം ഉണ്ടായെന്ന്​ പറയുന്നത്​ ശരിയല്ല. കൊലപാതകം നടന്ന വീടുകളിൽ ​താൻ േപാകുന്നില്ല എന്ന ആക്ഷേപം പ്രതിപക്ഷത്തുനിന്ന്​ ആരും ഉന്നയിച്ചത്​​ ശ്രദ്ധയിൽപെട്ടില്ല. അത്​ മാധ്യമങ്ങൾ ഉണ്ടാക്കുന്ന പുതിയ പ്രശ്​നമാണ്​. മാധ്യമങ്ങൾക്ക്​ അങ്ങനെയൊരു അജണ്ടയുണ്ടെങ്കിൽ അങ്ങനെതന്നെ പറയുന്നതാണ്​ നല്ലത്​. കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട​ കെ.പി.സി.സി പ്രസിഡൻറ്​ തന്നെയാണ്​ കൊലപാതകത്തി​​െൻറ ഉത്തരവാദി താനെന്ന്​ പറഞ്ഞത്​- അദ്ദേഹം പറഞ്ഞു.

ഒരുപാട്​ ആളുകളുടെ ജീവൻ നഷ്​ടപ്പെടുന്നത്​ കടിച്ചമർത്തിയ വേദനയോടെ നോക്കിനിന്ന പാർട്ടിയാണ്​ സി.പി.എം. ആരെയും കൊല്ലുന്നതും അതിന്​ ശ്രമിക്കുന്നതുമായ പാർട്ടിയല്ല. ജാഥ നടക്കുന്ന സമയത്ത്​ ഇങ്ങനെയൊരു അക്രമം ചെയ്യുമോ എന്ന ചോദ്യത്തിൽ, ജാഥയില്ലെങ്കിൽ അതിന്​ യുക്തിയുണ്ടെന്ന ധ്വനിയുണ്ടോ എന്ന ചോദ്യത്തിന്​ ‘യുക്തിയും അയുക്തിയുമൊന്നും എ​​െൻറ കാര്യത്തിലില്ല’ എന്നായിരുന്നു മറ​ുപടി. ‘ഞാൻ പറയേണ്ടത്​ നേരെ പറഞ്ഞു. നിങ്ങൾ എ​െന്തങ്കിലും വേറെ ചിലത്​ ആഗ്രഹിക്കുന്നുവെങ്കിൽ അത്​ എ​​െൻറ കൈയിൽനിന്ന്​ കിട്ടാൻ തൽക്കാലം വഴിയില്ല. നമുക്ക്​ തൽക്കാലം ഇവിടെ നിർത്താം’ എന്നുപറഞ്ഞ്​ അദ്ദേഹം വാർത്തസമ്മേളനം അവസാനിപ്പിക്ക​ുകയും ചെയ്​തു.

കാസർകോട്​ ഇരട്ടക്കൊല: ഗവർണർ​ അടിയന്തര റിപ്പോർട്ട്​ തേടി
തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകവ​ുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയിൽനിന്ന് ഗവര്‍ണര്‍ ജസ്​റ്റിസ് പി. സദാശിവം അടിയന്തര റിപ്പോർട്ട് തേടി. പൊലീസ് അന്വേഷണത്തി‍​െൻറ തല്‍സ്ഥിതി അടിയന്തരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ പരാതിയിലാണ് ഗവർണറുടെ ഇടപെടൽ​.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചെന്നിത്തല ചൊവ്വാഴ്​ച രാവി​െല ഗവര്‍ണറെ ​േനരിൽകണ്ട്​ ബോധ്യപ്പെടുത്തിയിരുന്നു. വടക്കൻമേഖല എ.ഡി.ജി.പിയുടെ തസ്​തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത്​ നിയമപരിപാലനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ്​ ബി.​ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ട സന്ദർഭത്തിലും ഗവർണറുടെ ഇടപെടലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsPinarayi Vijayan
News Summary - cm pinarayi vijayan press conference-kerala news
Next Story