Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 7:29 PM GMT Updated On
date_range 2 April 2019 7:29 PM GMTമുഖ്യമന്ത്രിയെ വഴിതെറ്റിച്ചു; പൊലീസുകാരന് സസ്പെൻഷൻ
text_fieldsbookmark_border
തൃശൂർ: മുഖ്യമന്ത്രിയെ വഴിതെറ്റിച്ച പൊലീസുകാരന് സസ്പെൻഷൻ. സിറ്റി സ്പെഷൽ ബ്രാഞ്ചിെല പൊലീസുകാരനെതിരെയാണ് നടപടി.
തിങ്കളാഴ്ച്ച തൃശൂർ ജില്ലയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പൊന്നാനിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജില്ല അതിർത്തിയിൽ വെച്ചാണ് വഴി തെറ്റിയത്.
20 കിലോമീറ്ററോളം വഴിമാറി മുഖ്യമന്ത്രി യാത്ര ചെയ്തുവെന്നാണ് അറിയുന്നത്. സ്പെഷൽ ബ്രാഞ്ചിൽ നിന്നും വഴി പറഞ്ഞു കൊടുത്തതിൽ സംഭവിച്ച തെറ്റാണ് കാരണമെന്നാണ് പറയുന്നത്. വിവരങ്ങൾ അറിയിക്കുന്നതിൽ വൈകിയതിലാണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story