Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷമാറ്റി,...

പരീക്ഷമാറ്റി, വിദ്യാലയങ്ങൾക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത

text_fields
bookmark_border
പരീക്ഷമാറ്റി, വിദ്യാലയങ്ങൾക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത
cancel

തിരുവനന്തപുരം: പുതുതായി ആറുപേർക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ കർശന നടപടികളുമായി സർക്കാർ. ആരോഗ്യ അ ടിയന്തരാവസ്​ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന്​ മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ മുഖ്യമന്ത്രി വാർത ്താസമ്മേളനത്തിൽ പറഞ്ഞു.

ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല. സി.ബി.എസ്​.ഇ ഉൾപ്പെടെ എല്ലാ സ്​കൂളുകൾക്കും കോളജ് ​, മദ്​റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, തിയേറ്റർ എന്നിവ മാർച്ച്​ 31 വരെ അടച്ചിടും. എല്ലാ വിഭാഗങ്ങളു ടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരലിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

< span style="color:#B22222;">പ്രധാന തീരുമാനങ്ങൾ:

1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല.
2. എട്ട്​ മുതൽ അതീവ സുരക്ഷാ മുൻകരുതലോടെ പരീക്ഷ.
3. സി.ബി.എസ്​.ഇ ഉൾപ്പെടെ എല്ലാ സ്​കൂളുകളും കോളജ്​, മദ്​റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്നിവ മാർച്ച്​ 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷൻ, സ്​പെഷൽ ക്ലാസുകൾ തുടങ്ങിയവക്കും മാർച്ച്​ 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ അനിയ​ന്ത്രിതമായ കൂടിച്ചേരൽ അപകടം സൃഷ്​ടിക്കും.
7. തിയറ്ററുകളും നാടകശാലകളും അടച്ചിടും. കലാ സാംസ്​കാരിക പരിപാടികൾ ഒഴിവാക്കും.
8. സർക്കാർ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലെടുക്കും.
9. വിവാഹം ചടങ്ങുകൾ മാത്രമായി ലളിതമാക്കണം. കൂടുതൽപേർ ഒത്തുചേരുന്നത്​ ദോഷം ചെയ്യും.
10. ശബരിമലയിൽ നിത്യപൂജ മാത്രം നടത്തുക. ദർശനത്തിന്​ പോകുന്നത്​ ഒഴിവാക്കുക.
11. സർക്കാർ പൊതു പരിപാടികൾ എല്ലാം ഒഴിവാക്കും
12. ഇറ്റലി, ഇറാൻ, സിങ്കപ്പൂർ തുടങ്ങിയ രോഗബാധിത രാജ്യങ്ങളിൽനിന്ന്​ വരുന്നവർ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്​.
13. യാത്രാവിവരങ്ങൾ ആരും മറച്ചുവെക്കരുത്​. അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ആദ്യം രോഗം ബാധിച്ച ഇറ്റലിയിൽനിന്ന്​ വന്നവരുടെ അലംഭാവമാണ്​ സ്​ഥിതി വഷളാക്കിയത്​.
14. സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
15. വിമാനത്താവളങ്ങളിൽ കൂടുതൽ നിരീക്ഷണവും ഇടപെടലും നടത്തും.
16. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്​ മെഡിക്കൽ കോളജുകളിൽ സ്രവ പരിശോധന സൗകര്യം. വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.
17. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക്​ ഭക്ഷ്യവസ്​തുക്കൾ എത്തിക്കാൻ കലക്​ടർമാർക്ക്​ നിർദേശം നൽകി.
18. വിദേശികൾ കേരളത്തിലെത്തിയാൽ അറിയിക്കണം.
19. മാസ്​കുകളും സാനി​െറ്റെസറും കൂടുതൽ ഉൽപാദിപ്പിക്കും.
20. യാത്ര മുടങ്ങുന്നത്​ മൂലം വിദേശത്ത്​ ജോലി ചെയ്യുന്നവർ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച്​ കേന്ദ്രസർക്കാറുമായി സംസാരിച്ചിട്ടുണ്ട്​.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM Pinarayi Vijayan on Covid 19-Kerala News
Next Story