മുഖ്യമന്ത്രി ഏകാധിപതിയായി മാറിയെന്ന് സി.പി.ഐ
text_fieldsമലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി ദേശീയ നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ‘സൂപ്പർ’ മുഖ്യമന്ത്രിയും ഏകാധിപതിയുമായി പെരുമാറുകയാണെന്നായിരുന്നു പ്രധാന വിമർശനം. എവിടെ നിന്നാണ് ഇങ്ങനെയൊരാളെ കിട്ടിയത്. എല്ലാ വകുപ്പിലും പിണറായി വിജയൻ ഇടപെടുകയാണ്.
സർക്കാറിെൻറ പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ല. തോമസ് ചാണ്ടി, മൂന്നാർ വിഷയങ്ങളിലുൾപ്പെടെ മുഖ്യമന്ത്രി കൈക്കൊണ്ട നിലപാട് ജനങ്ങൾക്കിടയിൽ സംശയത്തിനിടയാക്കി. സംസ്ഥാന വിജിലൻസ് അഴിമതിക്കാരെ വെള്ളപൂശുന്ന സംവിധാനമായി. മുൻ സർക്കാറിലെ മന്ത്രിമാരെയുൾപ്പെടെ കുറ്റവിമുക്തമാക്കുന്ന സംവിധാനമായി വിജിലൻസ് മാറി.
മുഖ്യമന്ത്രിയുടെ ഒമ്പത് ഉപദേശകരും എൽ.ഡി.എഫ് നയത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ക്ഷേമെപൻഷനുകൾ മുടങ്ങി. സർക്കാർ പ്രഖ്യാപിച്ച ‘ലൈഫ്’ പദ്ധതി തട്ടിപ്പാണ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്തേതിനെ പോലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയും ഇപ്പോഴുമുണ്ടാകുന്നില്ല. ജി.എസ്.ടി വിഷയത്തിലും സംസ്ഥാനത്തിെൻറ സാമ്പത്തിക വിഷയത്തിലും വ്യക്തമായ നിലപാടെടുക്കാൻ ധനമന്ത്രി ടി.എം. തോമസ് െഎസക്കിന് സാധിക്കുന്നില്ല. സ്വപ്നലോകത്തെ ബാലഭാസ്കറാണ് അദ്ദേഹം. സി.പി.െഎ മന്ത്രിമാർക്കെതിരെയും രൂക്ഷമായ വിമർശനമാണുണ്ടായത്. മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. വകുപ്പ് സെക്രട്ടറിമാർ മുതൽ പ്യൂൺ വരെയുള്ള ജീവനക്കാരിൽ ഒരാളെ പോലും നിയന്ത്രിക്കാനോ നടപടിയെടുക്കാനോ മന്ത്രിമാർക്ക് കഴിയുന്നില്ല. നിരവധി മഹാരഥൻമാരാണ് സി.പി.െഎ മന്ത്രിമാരായുണ്ടായിരുന്നത്. പേരിൽ ചന്ദ്രശേഖരൻ ഉണ്ടായിട്ട് കാര്യമില്ല. ഇ. ചന്ദ്രശേഖരൻ നായരെ പോലെ പാർട്ടിക്ക് അഭിമാനമായിരുന്ന മുൻ മന്ത്രിമാരെ കണ്ടുപഠിക്കണമെന്ന് കോഴിക്കോട് നിന്നും സംസാരിച്ച ആർ. ശശി ചൂണ്ടിക്കാട്ടി. സി.പി.െഎ നേതൃത്വത്തിനെതിരെയും വിമർശനമുണ്ടായി. പാർട്ടിയിൽ ഒരു കാനം മാത്രം ഉണ്ടായാൽ പോര, എല്ലാ തലങ്ങളിലും നിരവധി കാനമ്മാരുണ്ടാകണം.
ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് സി.പി.െഎ നേതൃത്വം നൽകണം. കോൺഗ്രസിനെ മാറ്റിനിർത്തിക്കൊണ്ട് ഇത്തരത്തിലൊരു പ്രതിരോധം സൃഷ്ടിക്കാനാകില്ല. ഇൗ വിഷയത്തിൽ സി.പി.എം പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. വസ്തുതകൾ മനസ്സിലാക്കി തീരുമാനമെടുക്കാൻ സി.പി.എമ്മിന് സാധിക്കുന്നുമില്ല. ദേശീയതലത്തിലെ പൊതുവേദി എന്ന വിഷയത്തിൽ വ്യക്തതയുണ്ടാകണം. പല വിഷയങ്ങളിലും സമയാസമയങ്ങളിൽ പ്രതികരിക്കാതെ നേതൃത്വം മാറിനിൽക്കുന്നത് ശരിയല്ല. കനയ്യകുമാറിനെ മുന്നിൽ നിർത്തി ബി.ജെ.പിയെ നേരിടണം. അതിന് തയാറാകാത്തതിന് പിന്നിൽ ദേശീയ നേതൃത്വത്തിെൻറ െപരുന്തച്ചൻ സിൻഡ്രോം മൂലമാണെന്ന് തൃശൂരിൽ നിന്നുള്ള കെ.പി. സന്ദീപ് ചൂണ്ടിക്കാട്ടി. കൂടുതൽപേർ നേതൃനിരയിലേക്ക് ഉയരണമെന്ന ആവശ്യവും ചർച്ചയിലുണ്ടായി.
പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന നിലയിലുള്ള വാർത്തകൾ വരാൻ ഇടയാക്കിയ സാഹചര്യത്തിലും ചില അംഗങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചു. നാല് മണിക്കൂറോളം നീണ്ട ചർച്ചയിൽ 17 അംഗങ്ങളാണ് സംസാരിച്ചത്. തുടർന്ന് ദേശീയ നേതാവ് ഡി. രാജ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ചർച്ചക്ക് മറുപടി നൽകി. ശനിയാഴ്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
