വിദേശത്ത് നിന്ന് ആശയം സ്വീകരിച്ച ആർ.എസ്.എസിനോട് ഗവർണർക്ക് വല്ലാത്ത വിധേയത്വം -പിണറായി
text_fieldsകണ്ണൂർ: ഒരുവികാരത്തിന് എന്തെങ്കിലും വിളിച്ചു പറയുന്നയാളെ പോലെ ഗവർണർ തോന്നിയത് വിളിച്ചു പറയരുതെന്ന് പിണറായി വിജയൻ. അദ്ദേഹത്തിന് വിദേശത്ത് നിന്ന് വന്ന ആശയങ്ങളോട് വല്ലാത്ത പുച്ഛമാണ് എനാണ് പറയുന്നത്. എന്നാൽ, ജർമനിയിൽനിന്ന് ആശയം സ്വീകരിച്ച ആർ.എസ്.എസ്, ഇറ്റലിയിൽനിന്ന് മുസോളിനിയുടെ ഫാസിസം പഠിച്ച് ഇവിടെ നടപ്പാക്കുമ്പോൾ ആ ആർ.എസ്.എസിനെ വലിയ തോതിൽ ആവേശത്തോടെ കേരളത്തിലെ ഗവർണർ പുകഴ്ത്തി പറയയുന്നു. വിദേശത്ത്നിന്ന് വന്ന ആർ.എസ്.എസിനോട് വല്ലാത്ത വിധേയത്വമാണ് ഗവർണർക്ക്. വിദേശആശയത്തെ പുച്ഛിക്കുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും -കണ്ണൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഭ്യന്തര ശത്രുക്കൾ മൂന്ന് വിഭാഗമുണ്ട് എന്നാണ് ആർ.എസ്.എസ് പറയുന്നത്. മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരാണവർ. ജർമനിയിൽ ഹിറ്റ്ലർ പറഞ്ഞത് ഇവിടെ ഗോൾവാൾക്കർ പറഞ്ഞു. ആ ആശയം ജർമനിയിൽനിന്ന് ആർ.എസ്.എസ് സ്വീകരിച്ചു. അത് നടപ്പാക്കാൻ സായുധ പരിശീലനം ആരംഭിച്ചു. ആ സായുധ പരിശീലനം ആർഷ ഭാരത സംസ്കാരമല്ല. അതിന് മാതൃകയായി അവർ എടുത്തത് ഇറ്റലിയെയാണ്. അവിടെയാണ് ഫാസിസം യഥാർഥ രൂപത്തിൽ ഉണ്ടായിരുന്നത്. അതാണ് ആർ.എസ്.എസ് അവിടെ പോയി പഠിച്ച് ഇവിടെ നടപ്പാക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ പദവി എന്നത് ഭരണഘടന പദവിയാണ്. തരംതാണ പ്രസ്താവന നടത്തരുത്. വ്യക്തിപരമായി തെന്റ അഭിപ്രായം പറയേണ്ട വേദിയല്ല ഗവർണർ പദവി. ഗവർണർ സ്ഥാനത്തിരിക്കുന്നയാൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തള്ളി പറയരുത്. അത് പറയാനുള്ള പണി കമ്യൂണിസ്റ്റ് പാർട്ടിയുടെ രാാഷ്ട്രീയ ശത്രുക്കൾക്ക് വിട്ടുകൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ പല ആഭിമുഖ്യങ്ങളുമുണ്ടാകാം. അതിനനുസരിച്ച് പല പാർട്ടികളെയും പരീക്ഷിച്ചിട്ടുമുണ്ടാകാം. എന്നാൽ, ഗവർണർ പദവിയിലിരുന്ന് വ്യക്തിപരമായി അഭിപ്രായം പറയരുത് -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

