Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉയർന്ന...

ഉയർന്ന ജനസാ​​ന്ദ്രതയടക്കം വെല്ലുവിളി​; ഒറ്റക്കെട്ടായി​ നേരിടും –മുഖ്യമ​ന്ത്രി

text_fields
bookmark_border
pinarayi
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തിരോ​ധ​ത്തി​ൽ ഉ​യ​ർ​ന്ന ജ​ന​സാ​ന്ദ്ര​ത അ​ട​ക്കം നി​ര​വ​ധി വെ​ല്ലു​വ ി​ളി​ക​ളു​ണ്ടെ​ങ്കി​ലും കേ​ര​ളം കൂ​ട്ടാ​യി അ​തി​ജീ​വി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ന്​ പു​റ​​ത്ത്​ വ​ലി​യൊ​രു പ്ര​വാ​സി സ​മൂ​ഹം താ​മ​സി​ക്കു​ന്നു​ണ്ട്. ഏ​റെ​ക്കു​റെ എ​ല്ലാ രാ​ജ ്യ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ളു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം വെ​ല്ലു​വി​ളി​യാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യി പ്ര​ത​ി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ കോ​വി​ഡി​നെ​യും അ​തി​ജീ​വി​ക്കാ​നാ​കും.

വ്യ​ക്​​തി​ യി​ൽ​നി​ന്ന്​ സ​മൂ​ഹ​ത്തിലേക്ക്​ പ​ട​രാ​മെ​ന്ന​താ​ണ്​ ഇ​തി​​െൻറ വെ​ല്ലു​വി​ളി. പ​ക​രാ​നി​ട​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഭീ​തി പ​ട​ർ​ത്താ​നാ​ണെ​ന്ന പ്ര​ചാ​ര​ണം​ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​മാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​മൂ​ഹ​ത്തി​​െൻറ ഭാ​വി ക​രു​തി​യാ​ണ്. അ​നാ​വ​ശ്യ നി​യ​​ന്ത്ര​ണ​മ​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്ക​ണം. ബോ​ധ​മു​ള്ള​വ​ർ ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. വ്യ​ക്​​തി​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധി​ക്കും, ട്രെ​യി​നു​ക​ളി​ൽ അ​നൗ​ൺ​സ്​​മ​െൻറ്​

വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന എ​ല്ലാ​വ​രെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കും. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ൾ​ക്ക്​ പു​റ​േ​മ ട്രെ​യി​നു​ക​ളി​ലും അ​നൗ​ൺ​സ്​​മ​െൻറി​ന്​ നി​ർ​ദേ​ശം ​ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. ഇ​തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ പൊ​ലീ​സി​​െൻറ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​ന്യ​സി​ക്കും. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​േ​ല​ക്കു​ള്ള ​പ്ര​വേ​ശ​ന പോ​യ​ൻ​റു​ക​ൾ വ​​ഴ​ി ക​ട​ന്നു​വ​രു​ന്ന​വ​രെ പ​രി​ശാ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സി​നും പ്ര​ധാ​ന​പ​ങ്ക്​ വ​ഹി​ക്കാ​നാ​കും.

‘ഇ​ങ്ങോ​ട്ട്​ വ​ര​രു​തെ​ന്ന്​ പ​റ​യ​രു​ത്, ക്രൂ​ര​ത​യാ​ണ​ത്’​

മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ​മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന്​ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. വിദേശ​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​​യ​ക്കു​മെ​ന്നാ​ണ്​ ഒ​ടു​വി​ൽ അ​റി​യു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ഇൗ ​ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. അ​വ​ർ രാ​ജ്യ​ത്തേ​ക്ക്​ വ​ന്നാ​ൽ ഇ​വി​ടെ​യു​ള്ള​വ​ർ​ക്കും പ​ക​രു​െ​​മ​ന്നു​ം ഇ​േ​ങ്ങ​ാ​േ​ട്ട​ക്ക്​ വ​ര​രു​തെ​ന്നും ചി​ല​ർ പ​റ​യു​ന്നു. ഇൗ ​നി​ല​പാ​ട്​ ക്രൂ​ര​ത​യാ​ണ്. അ​വ​ർ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ഹോ​മി​യോ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട​തി​ല്ല

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രോ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രോ ​േഹാ​മി​യോ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. മ​റ്റു​ള്ള​വ​ർ​ക്ക്​ പ്ര​തി​രോ​ധ​ശേ​ഷി​യും ആ​രോ​ഗ്യ​വ​ും കൂ​ട്ടു​ന്ന​തി​ന്​ ഇ​വ ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronaPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - cm pinarayi vijayan about covid 19 situation in kerala-kerala news
Next Story