Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാജ്പേയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുളള അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അവകാശങ്ങള്‍ സമര്‍ഥമായി അവതരിപ്പിക്കാന്‍ മികച്ച പാര്‍ലമെന്‍റേറിയനും നയതന്ത്രജ്ഞനും പ്രസംഗകനുമായ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആര്‍.എസ്.എസിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹം നാലുപതിറ്റാണ്ടിലേറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. ബി.ജെ.പിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ വാജ്പേയി സഖ്യകക്ഷി സര്‍ക്കാരിനെ നയിച്ചുകൊണ്ട് വിവിധ വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുളള നൈപുണ്യം പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
