Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊൻ രാധാകൃഷ്​ണനോട്​...

പൊൻ രാധാകൃഷ്​ണനോട്​ യതീഷ്​ ചന്ദ്ര ആദരവോടെയാണ്​ പെരുമാറിയ​ത്- മുഖ്യമന്ത്രി

text_fields
bookmark_border
പൊൻ രാധാകൃഷ്​ണനോട്​ യതീഷ്​ ചന്ദ്ര ആദരവോടെയാണ്​ പെരുമാറിയ​ത്- മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണനോട്​ നിലയ്​ക്കലിൽ എസ്​.പി യതീഷ്​ ചന്ദ്ര ആദരവോടെയാണ്​ പെരുമാറിയതെന്നും അപാകതയുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ​ഹൈകോടതിയുടെ കഴിഞ്ഞദിവസത്തെ വിധിയിൽ പൊലീസിനോ സർക്കാറിനോ വിമർശനമില്ല. അക്രമികളെ നേരിടാൻ പൊലീസിന്​ പൂർണ അധികാരം നൽകുന്നതാണ്​ വിധിയെന്നും മുഖ്യമ​ന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പ്രളയത്തിലെ തകർച്ചമൂലം പമ്പയിൽ പാർക്കിങ്​​ സൗകര്യമില്ല. കേന്ദ്രമന്ത്രിയുടെ കാർ വി.വി.​െഎ.പി എന്ന നിലയിൽ കടത്തിവിടാമെന്ന്​ അറിയിച്ചിരുന്നു. കൂടെയുള്ളവരുടെ വാഹനംകൂടി കടത്തിവിടണമെന്ന നിലപാട്​ പൊലീസ്​ അനുവദിച്ചില്ല. കേന്ദ്രമന്ത്രിതന്നെ പൊലീസുമായി സംസാരിച്ചു. ആദരവ്​ നൽകിയാണ്​ പൊലീസ്​ മറുപടിപറഞ്ഞത്​. കൃത്യമായി ജോലിചെയ്യുന്ന ഉദ്യോഗസ്​ഥരെ നിർവീര്യമാക്കുന്ന പദ്ധതി സംഘ്​പരിവാർ തയാറാക്കിയിട്ടുണ്ട്​. ജാതി/മതം പറയുകയും വീടുകളിലേക്ക്​ മാർച്ച്​ നടത്തുകയും ചെയ്​ത്​ ഭയ​പ്പെടുത്താൻ നോക്കുകയാണ്​.

വാദത്തി​നിടെ ഉയർന്ന കോടതിയുടെ ചോദ്യങ്ങളെ ചില മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചത്​ ദൗർഭാഗ്യകരമാ​ണ്​. വിധിയിൽ പൊലീസ്​ ഉദ്യോഗസ്​ഥരെ വ്യക്​തിപരമായി പരാമർശിച്ചിട്ടില്ല. സർക്കാർ പ്രവർത്തനം ശരിയായ ദിശയിലാണെന്ന്​ കാണിക്കുന്നതാണ്​ വിധി. നിരോധനാജ്​ഞ പിൻവലിക്കുമോ എന്ന്​ ചോദിച്ചപ്പോൾ എത്രവേഗം സമാധാനം വരുന്നുവോ അത്രവേഗം പഴയനില കൈവരുമെന്നായിരുന്നു മറുപടി. സ്​ത്രീകൾക്ക്​ സൗകര്യമൊരുക്കുന്ന വിഷയത്തിൽ കോടതിയുമായി ആലോചിച്ച്​ തീരുമാനമെടുക്കും. രണ്ട്​ ദിവസം സ്​ത്രീകൾക്ക്​ മാറ്റിവെ​ക്കുമെന്ന്​ സർക്കാർ കോടതിയെ അറിയിച്ചതിനോട്​ പ്രതികരിച്ചില്ല.

ശബരിമല വിഷയത്തിൽ സർവകക്ഷിയോഗം ചേരുംമുമ്പ്​ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി തന്നെ വിളിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ​അ​ദ്ദേഹത്തോട്​ സർക്കാറി​​​​​െൻറ നിലപാട്​ വ്യക്​തമാക്കി. വിശ്വാസത്തി​​​​​െൻറ ഭാഗമായി എൻ.എസ്​.എസ്​ ചില നിലപാടുകൾ എടുത്തിട്ടുണ്ട്​. അവരുമായി ചർച്ചനടത്തിയിട്ടില്ല. നവോത്​ഥാന പാരമ്പര്യമുള്ള സംഘടനകളു​െട യോഗം വിളിച്ചത്​ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളണമെന്ന്​ ആവശ്യപ്പെടാനാണ്​. കെ. സുരേന്ദ്ര​​​​​െൻറ അറസ്​റ്റിനെകുറിച്ച ചോദ്യത്തിന്​, അദ്ദേഹം ചെയ്​തത്​ എല്ലാവരും കണ്ടതല്ലേയെന്നായിരുന്നു മറുപടി. ശബരിമലയിൽ തിരക്ക്​ വർധിച്ചെന്നും എല്ലാം സാധാരണ നിലയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsYathish chandraPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - cm pinarayi support yathish chandra - kerala news
Next Story