Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാറിനിൽക്ക്​...

‘മാറിനിൽക്ക്​ അങ്ങോട്ട്​’, വീണ്ടും മാധ്യമപ്രവർത്തകരോട്​ കയർത്ത്​ മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

കൊച്ചി: വീണ്ടും മാധ്യമപ്രവർത്തകരോട്​ കയർത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങളുമായി സമീപിച്ച മാധ്യമപ്രവർത്തകരോട്​ ‘മാറിനിൽക്ക്​ അങ്ങോട്ട്​‘ എന്ന്​ പ്രതികരിച്ചായിരുന്ന മുഖ്യമന്ത്രിയുടെ രോഷപ്രകടനം. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിന്​ മുന്നിൽ തിരക്ക​ുകൂട്ടി മാധ്യമ​പ്രവർത്തകർ വഴിമുടക്കാൻ ശ്രമിച്ചതിന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്​ ഉദ്യോഗസ്​​ഥരെ അദ്ദേഹം തിരിഞ്ഞുനിന്ന്​ ശകാരിക്കുകയും ചെയ്​തു. തോമസ്​ ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സി.പി.എം-സി.പി.​െഎ തർക്കത്തെ കുറിച്ച ചോദ്യമാണ്​ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്​. തിരുവനന്തപുരം മാസ്​കറ്റ്​​ ഹോട്ടലിൽ സി.പി.എം-ബി.ജെ.പി ചർച്ച റിപ്പോർട്ട്​ ചെയ്യാ​െനത്തിയ മാധ്യമപ്രവർത്തകരോട്​ ‘കടക്ക്​ പുറത്ത്​’ എന്ന്​ പറഞ്ഞ സാഹചര്യത്തിലേതിന്​ സമാനമായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശവും ശരീരഭാഷയും.

വെള്ളിയാഴ്​ച രാവിലെ പാർട്ടി ജില്ല കമ്മിറ്റി ഒാഫിസായ എറണാകുളം ലെനിൻ സ​െൻററിന് മുന്നിലാണ്​ നാടകീയ സംഭവം. സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ യോഗത്തിന്​ എത്തിയതായിരുന്നു മുഖ്യമന്ത്രി.  മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന്​ പിന്നാലെ പൊലീസുകാർ മാധ്യമപ്രവർത്തകരെ ഒാഫിസിന്​ മുന്നിൽനിന്ന്​ ഒഴിപ്പിച്ചു. വിവരമറിഞ്ഞ്​ ഉടൻതന്നെ ഉന്നത​ പൊലീസ്​ ഉ​േദ്യാഗസ്​ഥരും സ്​ഥലത്തെത്തി. 

മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറി ​കോടിയേരി ബാലകൃഷ്​ണ​​െൻറയും സൗകര്യാർഥമാണ്​ തിരുവനന്തപുരത്ത്​ എ.കെ.ജി സ​െൻററിൽ നടത്തേണ്ടിയിരുന്ന സെക്ര​േട്ടറിയറ്റ്​ യോഗം കൊച്ചിയിലേക്ക്​ മാറ്റിയത്​. വൈകു​േന്നരം ഇന്ത്യൻ സൂപ്പർ ലീഗ്​ ഉദ്​ഘാടനമായിരുന്നു മുഖ്യമ​ന്ത്രിക്ക്​ കൊച്ചിയി​െല പരിപാടി. കോടിയേരിക്ക്​ വൈകുന്നേരം തൃശൂരിലും പരിപാടികളിൽ പ​െങ്കടു​േക്കണ്ടിയിരുന്നു. സി.പി.​െഎയുമായ​ു​ള്ള പോരാണ്​ യോഗത്തിലെ പ്രധാന ചർച്ചാ വിഷയമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCM Pinarayimalayalam newsPinarayi-Media
News Summary - CM Pinarayi Slams Journalists Again-Kerala News
Next Story