Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജേക്കബ് തോമസിനെതിരെ...

ജേക്കബ് തോമസിനെതിരെ നടപടിക്ക്​ മുഖ്യമന്ത്രിയുടെ നിർദേശം

text_fields
bookmark_border
ജേക്കബ് തോമസിനെതിരെ നടപടിക്ക്​ മുഖ്യമന്ത്രിയുടെ നിർദേശം
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​ക​മെ​ഴു​തി​യ​തി​ന് മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റും ഐ.​എം.​ജി ഡ​യ​റ​ക്ട​റു​മാ​യ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ ക്രി​മി​ന​ൽ കേ​സി​നും വ​കു​പ്പു​ത​ല​ന​ട​പ​ടി​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍​െൻറ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. എ​ബ്ര​ഹാ​മി​ന് മു​ഖ്യ​മ​ന്ത്രി കൈ​മാ​റി. വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ക്രി​മി​ന​ൽ ന​ട​പ​ടി​ക്ക് ‍ഡി.​ജി.​പി​ക്കു​മാ​ണ്​ മു​ഖ്യ​മ​ന്ത്രി നി​ർേ​ദ​ശം ന​ൽ​കി​യ​ത്. 

ന​ട​പ​ടി​ക്ക് മു​ന്നോ​ടി​യാ​യി ജേ​ക്ക​ബ് തോ​മ​സി‍​െൻറ വി​ശ​ദീ​ക​ര​ണം വാ​ങ്ങ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ കു​റി​പ്പി​ലു​ണ്ട്. സ​ർ​വി​സ് അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച്​ ജേ​ക്ക​ബ് തോ​മ​സ് എ​ഴു​തി​യ ‘സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​മ്പോ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​ണ് ന​ട​പ​ടി​ക്കാ​ധാ​രം. എ​ന്നാ​ൽ, ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​ര​മി​ല്ലെ​ന്നാ​ണ് ജേ​ക്ക​ബ് തോ​മ​സി​െൻറ  പ്ര​തി​ക​ര​ണം.  

പു​സ്ത​ക​ത്തി​ലെ 50 പേ​ജു​ക​ളി​ൽ 11 ഇ​ട​ത്ത് ച​ട്ട​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളു​മു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി സു​ബ്ര​തോ ബി​ശ്വാ​സ് ചെ​യ​ർ​മാ​നാ​യ സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന പാ​റ്റൂ​ർ കേ​സ് അ​ട​ക്ക​മു​ള്ള​വ​യി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ബാ​ർ കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​നെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ച​ട്ട​ലം​ഘ​ന​ത്തി​ൽ വ​രും.  ജേ​ക്ക​ബ് തോ​മ​സ് പു​റ​ത്തി​റ​ക്കി​യ  ‘നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ൾ: കാ​ര്യ​വും കാ​ര​ണ​വും’ എ​ന്ന ര​ണ്ടാ​മ​ത്തെ പു​സ്ത​ക​വും വി​വാ​ദ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.  ഈ ​പു​സ്ത​കം എ​ഴു​തു​ന്ന​തി​ന് സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി തേ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​തു ല​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. 

Show Full Article
TAGS:jacob thomasDGPJacob Thomasbiographykerala newsmalayalam news
News Summary - CM Pinarayi Ordered Investigation on DGP Jacob Thomas-Kerala News
Next Story