Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ അതൃപ്തി, ദേവസ്വം ബോർഡ്​ പുനഃപരിശോധന ഹരജിക്കില്ല

text_fields
bookmark_border
മുഖ്യമന്ത്രിക്ക്​ അതൃപ്തി, ദേവസ്വം ബോർഡ്​ പുനഃപരിശോധന ഹരജിക്കില്ല
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ല്‍കാ​ൻ സാ​ധ്യ​ത തേ​ടു​മെ​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റി‍​​െൻറ പ്ര​സ്താ​വ​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് അ​തൃ​പ്തി. ഇ​തി​നെ​തു​ട​ർ​ന്ന്​ ബോ​ർ​ഡ്​ തീ​രു​മാ​നം തി​രു​ത്തി. ഹ​ര​ജി ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ർ​ഡ് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​റി​നും ദേ​വ​സ്വ​ത്തി​നും ഒ​രേ നി​ല​പാ​ടാ​ണെ​ന്നും പ്ര​സി​ഡ​ൻ​റ്​ എ. ​പ​ത്മ​കു​മാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ശ​ബ​രി​മ​ല മു​ന്നൊ​രു​ക്കം​ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍ഡ് അം​ഗ​ങ്ങ​ളോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​തൃ​പ്തി അ​റി​യി​ച്ച​ത്.

പ​ത്മ​കു​മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷ​മാ​ണ്, ആ​ചാ​രം അ​റി​യാ​വു​ന്ന സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​കി​ല്ലെ​ന്നും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യു​ടെ സാ​ധ്യ​ത തേ​ടു​മെ​ന്നും പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ​ത്.

താ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഹ​ര​ജി ന​ല്‍കു​ന്ന​കാ​ര്യം പ​ത്മ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ശ​ങ്ക​ര​ദാ​സ്, കെ. ​രാ​ഘ​വ​ന്‍ എ​ന്നി​വ​രോ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​​​െൻറ സ​മ്മ​ത​ത്തോ​ടെ​യാ​ണ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കാ​ൻ പോ​കു​ന്ന​തെ​ന്ന തോ​ന്ന​ല്‍ പ്ര​സി​ഡ​ൻ​റി‍​​െൻറ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​​​െൻറ​യും സി.​പി.​എ​മ്മി​​​െൻറ​യും നി​ല​പാ​ടു​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി​രു​ന്നു ​ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റി​​​െൻറ പ്ര​സ്​​താ​വ​ന.

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി അ​തൃ​പ്​​തി​ തു​റ​ന്നു​പ​റ​ഞ്ഞ​ത്. മു​ൻ നി​ല​പാ​ടി​ൽ​നി​ന്ന് മ​ല​ക്കം​മ​റി​ഞ്ഞ പ​ത്മ​കു​മാ​ർ, ത​ന്നെ ശാ​സി​ക്കാ​നും തി​രു​ത്താ​നു​മു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടെ​ന്ന്​ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക്​ എ​ല്ലാ സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേവസ്വം ബോർഡ്​ നടപടികൾ അറിയിക്കണമെന്ന്​ ഹൈകോടതി
കൊ​ച്ചി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളാ​ണ്​ ശ​ബ​രി​മ​ല​യി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ബോ​ർ​ഡി​നോ​ട്​ ആ​രാ​ഞ്ഞ കോ​ട​തി, ഒ​രാ​ഴ്​​ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​മ്പ് ശ​ബ​രി​മ​ല​യി​ല്‍ ന​ട​ത്തു​ന്ന മ​രാ​മ​ത്തു​പ​ണി സം​ബ​ന്ധി​ച്ച സ്‌​പെ​ഷ​ല്‍ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ദേ​വ​സ്വം ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ശ​ബ​രി​മ​ല​യി​ലെ പ്ര​ള​യം സം​ബ​ന്ധി​ച്ച സ്‌​പെ​ഷ​ല്‍ ക​മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍ട്ടി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ര്‍ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ശി​പാ​ര്‍ശ​യു​ണ്ടാ​യി​രു​ന്നു.
പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ക​മ്മി​റ്റി​യി​ല്‍ ഐ.​ജി​യ​ു​ടെ​യോ എ​സ്.​പി​യു​ടെ​യോ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​യെ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ര്‍ദേ​ശി​ച്ചു. ഇ​ത് കാ​ല​ഘ​ട്ട​ത്തി​​​െൻറ ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. കേ​സ് അ​ടു​ത്ത ദി​വ​സം വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

പ​മ്പ, നി​ല​ക്ക​ല്‍, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ-​നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്. മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം അ​ടു​ത്ത​മാ​സം 11നാ​ണ് തു​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Woman EntryPinarayi Vijayan
News Summary - CM Pinarayi Dewaswam Board-Kerala News
Next Story