കസ്റ്റഡി മരണം; പൊലീസ് അന്വേഷണം തുടരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസ് അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നില വിൽ സി.ബി.െഎ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രാജ്കുമാറിന്‍റെ കസ്റ്റഡി ക ൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ആറ് മാസമാണ് കാലാവധി. കേസിൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടില്ല. എസ്.പിക്കെതി രായ പരാതി അന്വേഷിച്ച് വരികയാണ്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത സംഭവമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പൊലീസ്രാജ് നടമാടുന്നു-ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ്രാജ് നടമാടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസിനെ ഭയന്ന് ജീവിക്കാനാകാത്ത സ്ഥിതിയാണിവിടെ. ജനാധിപത്യമൂല്യങ്ങൾ ബലികഴിച്ചാണ് പൊലീസിെൻറ പ്രവർത്തനം. ജയിലുകളിൽ ജീവനുകൾ പൊലിയുകയാണ്.
ആന്തൂരില്‍ പ്രവാസിവ്യവസായി സാജെൻറ ആത്മഹത്യക്ക് കാരണക്കാരായവരെയും നെടുങ്കണ്ടത്ത് രാജ്കുമാറിനെ കൊലപ്പെടുത്തിയ പൊലീസുകാരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ ഡി.സി.സി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ജനവിരുദ്ധഭരണമാണുള്ളത്. പിണറായി ഭരണത്തിൽ മനുഷ്യജീവന് വിലയില്ലാതായി. സി.പി.എമ്മുകാർക്ക് മാത്രമാണ് കേരളത്തിൽ നീതി കിട്ടുന്നത്. ഇരിക്കാൻ പറഞ്ഞാൽ കിടക്കാൻ തയാറുള്ളയാളാണ് ഇടുക്കി ജില്ല പൊലീസ് മേധാവി. അതിനാലാണ് അദ്ദേഹത്തെ മാറ്റിനിർത്താൻ സർക്കാർ തയാറാകാത്തത്. ആന്തൂരിലെ പ്രവാസിവ്യവസായി സാജെൻറ ആത്മഹത്യ കുടുംബവഴക്ക് കാരണമാണെന്ന് വരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവകുപ്പിനുമേൽ ഒരു നിയന്ത്രണവുമില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി വകുപ്പ് ഒഴിയാൻ തയാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
