നിപ പ്രതിരോധത്തിന് കുടുതല്‍ ഗവേഷണം വേണം –മുഖ്യമന്ത്രി
text_fieldsകാക്കനാട് (കൊച്ചി): സംസ്ഥാനം നേരിടുന്ന ഗുരുതര നിപ വൈറസുകള്‍ പരത്തുന്ന വവ്വാലുകളെ ക േന്ദ്രീകരിച്ച് കൂടുതല്‍ ഗവേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരുവ ര്‍ഷം മുമ്പ് കോഴിക്കോട്ടുണ്ടായ നിപ വൈറസ്ബാധ സംബന്ധിച്ച പരിശോധനയില്‍ പഴംതീനി വവ്വാലുകളും പന്നികളുമാണ് ഇവ പരത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
ഇവ ഏതുഘട്ടത്തിലാണ് വൈറസ് പരത്തുന്നതെന്ന് കണ്ടെത്തണം. നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രജനന ഘട്ടത്തിലാണ് ഇവ വൈറസ് വാഹകരാകുന്നതെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നിപ കോഴിക്കോട്ടുണ്ടായപ്പോള് സ്വീകരിച്ച ജാഗ്രതയാണ് ഇത്തവണ തുടക്കത്തിലേ നിയന്ത്രിക്കാന്‍ സഹായിച്ചത്. സംശയിച്ച ആറുപേർക്കും നിപ ഇല്ലെന്ന് കണ്ടെത്തിയത് ആശ്വാസകരമാണ്. എന്നാല്‍, പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. നിപ വൈറസ് പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
