Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ തടയാൻ ശ്രമം,...

കാർ തടയാൻ ശ്രമം, ​െകാടി വീശൽ; മുഖ്യമന്ത്രിക്കെതി​െ​ര യുവമോർച്ച പ്രതിഷേധം

text_fields
bookmark_border
കാർ തടയാൻ ശ്രമം, ​െകാടി വീശൽ; മുഖ്യമന്ത്രിക്കെതി​െ​ര യുവമോർച്ച പ്രതിഷേധം
cancel

കോഴിക്കോട്​: നഗരത്തിൽ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടയാൻ ബി.ജെ.പി- യുവമോർച്ച പ്രവർത്തകരുടെ ശ്രമം. ഹോട്ടൽ യാഷ്​ ഇൻറർനാഷനലിൽനിന്ന്​ കേരള പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്ത്​ പുറത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ കാറിന്​ മുന്നിൽ കൊടിയുമായി നാല്​​ പ്രവർത്തകർ ചാടിവീണു. ടാഗോർ സ​​െൻറിനറി ഹാളിലെ അവാർഡ്​ ദാന ചടങ്ങിൽ പ​െങ്കടുക്കാനുള്ള യാത്രക്കിടെ സി.എച്ച്​ ഒാവർ​ബ്രിഡ്​ജിന്​ സമീപം പിണറായിയെ യുവമോർച്ച പ്രവർത്തകർ കരി​െങ്കാടി കാണിച്ചു.

പത്രപ്രവർത്തക യൂനിയൻ സമ്മേളനസ്ഥലത്ത്​ കാർ തടയാൻ ശ്രമിച്ച നാലു​ പേരെ നടക്കാവ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സി.എച്ച്​ ഒാവർബ്രിഡ്​ജിന്​ സമീപത്തെ സംഭവത്തിൽ രണ്ടും പേരെ ടൗൺ പൊലീസ്​ പിടികൂടി. പറമ്പിൽ ബസാർ കിഴക്കേടത്ത്​ അമർനാഥ്​ (19), ഒളവണ്ണ കുഴുപ്പള്ളി മുതുവന ഷിഖിൻ (19) എന്നിവരെയാണ്​ സി.എച്ച്​ ഒാവർബ്രിഡ്​ജിന്​ സമീപം പിടികൂടിയത്​. അശോക ആശുപ​ത്രിക്ക്​ സമീപം നാല്​ യുവമോർച്ച പ്രവർത്തകരെ കസബ പൊലീസ്​ കരുതൽ അറസ്​റ്റ്​ ചെയ്​തശേഷം ജാമ്യത്തിൽ വിട്ടു.

പത്ര​പ്രവർത്തക യൂനിയൻ സമ്മേളനം നടന്ന യാഷ്​ ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയായിരുന്നു ​െപാലീസ്​ ഒരു​ക്കിയത്​. ദ്രുതകർമസേനയടക്കമുള്ള സംഘം ഇവിടെ നിലയുറപ്പിച്ചിരുന്നു. കർശന പരിശോധനക്കുശേഷമാണ്​ സമ്മേളന പ്രതിനിധികളെ വരെ അകത്തേക്ക്​ കടത്തിവിട്ടത്​. മുൻവശത്തു​ കൂടെ കയറിയ മുഖ്യമന്ത്രിയെ പിന്നിലെ വഴിയിൽ കൂടിയാണ്​ ​െപാലീസ്​ കാറിൽ കയറ്റിയത്​. മുഖ്യമന്ത്രിയുടെ കേരള സ്​​േറ്ററ്റ്​​ ഒന്നാം നമ്പർ കാർ മാവൂർ റോഡി​േലക്ക്​ പ്രവേശിച്ചയുടൻ യുവമോച്ച പ്രവർത്തകൻ ബി.ജെ.പിയുടെ കൊടിയേന്തി ചാടി വീഴുകയായിരുന്നു. പൊലീസ്​ ഉടൻ ഇയാളെ പിടികൂടി. പിന്നീട്,​ നന്തിലത്ത്​ ജങ്​ഷനിലെ ട്രാഫിക്​ ജങ്​ഷൻ തിരിഞ്ഞപ്പോൾ മറ്റൊരു പ്രവർത്തകനും കാറി​​​െൻറ മുന്നിലെത്തി.

അപ്പോഴേക്കും മുഖ്യമന്ത്രിയുടെ കാർ ചീറിപ്പാഞ്ഞു പോയി. നട​ുറോഡിലായിപ്പോയ യുവമോർച്ചക്കാരനെ പിന്നാലെ വന്ന അംഗരക്ഷകരു​െട കാർ ഇടിച്ചിടുന്ന അവസ്​ഥയിലായിരുന്നു. കാർ പെ​െട്ടന്ന്​ നിർത്തിയതിനാലാണ്​ അപകടം ഒഴിവായത്​. പിന്നീട്​ പൊലീസെത്തി ഇയാളെയും മറ്റു​ രണ്ടു പേരെയും പിടികൂടി ജീപ്പിൽ കയറ്റി. മുഖ്യമന്ത്രി പ​​െങ്കടുത്ത സമ്മേളനം നടന്നു​െകാണ്ടിരിക്കെ മൊഫ്യൂസൽ ബസ്​സ്​റ്റാൻഡിന്​ സമീപം ഫോക്കസ്​ മാളിന്​ മുന്നിൽ ശബരിമല കർമസമിതിയുടെ പേരിൽ നാമജപം നടത്തി. ഇവിടെ നിന്ന്​ എത്തിയവരാണ്​ മുഖ്യമന്ത്രിയെ തടയാനൊരുങ്ങിയത്​. ഇവരെ കണ്ടെത്തി തടയാൻ ​പൊലീസിന്​ കഴിഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryPinarayi VijayanPinarayi Vijayan
News Summary - cm kozhikode visit-kerala news
Next Story