Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി ഗവർണറുടെയും ആർഎസ്എസിന്റെയും അടിമയെപോലെ പ്രവർത്തിക്കുന്നു: പി. രാജീവ്

text_fields
bookmark_border
മുഖ്യമന്ത്രി ഗവർണറുടെയും ആർഎസ്എസിന്റെയും അടിമയെപോലെ പ്രവർത്തിക്കുന്നു: പി. രാജീവ്
cancel

തിരുവനന്തപുരം: കാലടി സർവ്വകലാശാല വിഷയത്തിലും പിഎസ്‍സിയിലെ ഗവർണറുടെ ഇടപെടലുകളിലും മുഖ്യമന്ത്രി വിഡി സതീശൻ സംഘി മുഖ്യമന്ത്രിയെ പോലെ പെരുമാറുകയാണെന്ന കടുത്ത വിമർശനവുമായി സിപിഎം ​നേതാവും മുൻമന്ത്രിയുമായ പി. രാജീവ്.

കാലടി സർവ്വകലാശാലയിൽ ആദ്യം വഴി തടഞ്ഞതിന്റെ പേരിൽ മാത്രം എടുത്ത കേസാണ് പിന്നീട് വൈസ് ചാൻസലറെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നതിലേക്ക് മാറിയത്. അന്നത്തെ ഗവർണർ (ചാൻസലർ) നേരിട്ട് വൈസ് ചാൻസലറെ കാണുകയും, ചരിത്രത്തിൽ അപൂർവ്വമായി ഒരു ഗവൺമെന്റ് അനുവദിക്കാൻ പാടില്ലാത്ത വിധം നേരിട്ട് ഡിജിപിയെ വിളിക്കുകയും ചെയ്തതിന് ശേഷമാണ് എഫ്ഐആർ മാറ്റിയിട്ടത്. ഈ സമയത്ത് മുഖ്യമന്ത്രി കുറ്റകരവും ഭരണഘടനാ വിരുദ്ധവുമായ നിശബ്ദത പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർ നൽകിയ വിവരങ്ങൾ ഉപ്പുകൂട്ടാതെ വിഴുങ്ങി ആധികാരികമെന്ന മട്ടിൽ മുഖ്യമന്ത്രി അവതരിപ്പിക്കുകയണ്.

സിൻഡിക്കേറ്റ് ഹാളിൽ കയറി ആക്രമണം നടത്തിയെന്ന് പ്രസ്താവിക്കാൻ തക്ക വിഷ്വൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, അന്വേഷണം നടക്കുന്നതിനിടെ മുഖ്യമന്ത്രി തന്നെ അക്രമം നടന്നുവെന്ന് വിധി പറയുന്നത് തെറ്റായ നടപടിയാണ്. പൊലീസിന്റെ അന്വേഷണം കഴിഞ്ഞ് കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രം തീരുമാനമാകേണ്ട കാര്യത്തിലാണ് മുഖ്യമന്ത്രി മുൻകൂട്ടി നിലപാടെടുക്കുന്നത്. ഗവർണർ പറയുന്നത് വിഡി.സതീശൻ വേദവാക്യമായി എടുക്കുകയാണ്. സർവ്വകലാശാലയിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിലനിൽക്കെ, തെറ്റായ വിവരങ്ങൾ മു നൽകി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിക്ക് ശ്രമിക്കുന്നതെന്നും രാജീവ് പറഞ്ഞു.

പി.എസ്.സി വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ വെറും ‘കൺസൾട്ടേഷൻ’) ആണെന്ന മുഖ്യമന്ത്രിയുടെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഭരണഘടനയുടെ അനുച്ഛേദം 163 പ്രകാരം മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ച് മാത്രമാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മന്ത്രിസഭ ശുപാർശ ചെയ്താൽ മാത്രമേ ഗവർണർക്ക് തീരുമാനമെടുക്കാൻ സാധിക്കുകയൊള്ളുവെന്നും രാജീവ് പറഞ്ഞു.

ഭരണഘടനാ തത്വങ്ങൾ നിലനിൽക്കെ, ഗവർണറുടെയും ആർഎസ്എസിന്റെയും താല്പര്യങ്ങൾക്ക് വിധേയനായി നിൽക്കുന്ന ഒരു അടിമയെ പോലെയാണ് കേരള മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. സർക്കാരിന്റെ പ്രകടമായ ബി.ജെ.പി വിധേയത്വവും, അഴിമതിയും, നുണകൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM is slave of Governor, RSS: Rajeev
Next Story