Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ഖ്യ​മ​ന്ത്രി​യു​ടെ...

മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്തും നെ​യിം​സ്ലി​പ്പും 16ന്​ ​കു​ട്ടി​ക​ളു​ടെ കൈ​യി​ൽ എ​ത്തും

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്തും നെ​യിം​സ്ലി​പ്പും 16ന്​ ​കു​ട്ടി​ക​ളു​ടെ കൈ​യി​ൽ എ​ത്തും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ലെ 37 ല​ക്ഷം കു​ട്ടി​ക​ളു​ടെ കൈ​യി​ൽ​ ഇൗ ​മാ​സം 16ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ ക​ത്തും സ​മ്മാ​ന​മാ​യി നെ​യിം​സ്ലി​പ്പും എ​ത്തും. സ്​​കൂ​ളു​ക​ളി​ലെ​ അ​സം​ബ്ലി​യി​ൽ​വെ​ച്ച്​ ഇ​വ വി​ത​ര​ണം ചെ​യ്യാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി.

ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ ആ​റ്​ നെ​യിം സ്ലി​പ്പ്​ എ​ന്ന തോ​തി​ൽ ​ന​ൽ​കാ​ൻ മൊ​ത്തം ര​ണ്ട്​ കോ​ടി നെ​യിം​സ്ലി​പ്പാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഇ​തി​​​െൻറ ചു​മ​ത​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ വ​കു​പ്പി​നാ​ണ്. കാ​ർ​ഡ്​ രൂ​പ​ത്തി​ൽ 40 ല​ക്ഷ​ത്തോ​ളം ക​ത്തു​ക​ളാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ന​ല്ല​നാ​ളെ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ട​മ​ക​ൾ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ക​ത്ത്. പ്ര​കൃ​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക്​ കൂ​ടി ക​ത്ത്​ ഒാ​ർ​മി​പ്പി​ക്കു​ന്നു. ജി​ല്ല പി.​ആ​ർ.​ഡി ഒാ​ഫി​സ്​  എ​സ്.​എ​സ്.​എ​യു​ടെ ബി.​ആ​ർ.​സി, സി.​ആ​ർ.​സി എ​ന്നി​വ വ​ഴി ഇ​വ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CM Pinarayiname slip
News Summary - cm green message to school
Next Story