Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി-ഗവർണർ കൊടുക്കൽ വാങ്ങൽ; യു.ഡി.എഫ് തെളിവ് കൊണ്ടുവരട്ടെ -വി. മുരളീധരൻ

text_fields
bookmark_border
മുഖ്യമന്ത്രി-ഗവർണർ കൊടുക്കൽ വാങ്ങൽ; യു.ഡി.എഫ് തെളിവ് കൊണ്ടുവരട്ടെ -വി. മുരളീധരൻ
cancel

ആലുവ: മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ കൊടുക്കൽ വാങ്ങലാണെന്ന് പറയുന്ന യു.ഡി.എഫ് ഇതിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആലുവ പാലസിൽ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഗവർണറുടെ ഭരണഘടനാപരമായ നിലപാടിനെ തകർക്കുന്ന സമീപനമാണ് യു.ഡി.എഫിന്‍റേത്. രാജ്ഭവനിൽ ഗവർണർ തന്‍റെ ഏതെങ്കിലും ബന്ധുവിനെ നിയമിച്ചോ എന്ന് പ്രതിപക്ഷം വ്യക്തമാക്കണം. ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കത്തയച്ചു എന്നതാണ് പുതിയ വിവാദം.

എന്നാൽ, കഴിഞ്ഞ എൽ.ഡി.എഫ്, യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച പത്തും ഇരുപതും വർഷം ജോലി പരിചയമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. രാജ്ഭവനിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നത് ആർക്കെങ്കിലും ആജീവനാന്ത പെൻഷൻ നൽകാനുമല്ല.

നികുതിപ്പണം കൊണ്ട് പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് മറുപടി നൽകണം. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല എന്നാണെങ്കിൽ സർക്കാർ തീരുമാനിക്കട്ടെ. പിണറായിയോട് ചോദ്യങ്ങൾ ചോദിക്കാൻപോലും മാധ്യമങ്ങൾക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM-governor give and take; Let UDF bring proof -V. Muralidharan
Next Story