Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നടന്നത് നീ​ച​മാ​യ പ്ര​ചാ​ര​ണം, ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റിന്റെ ആ​യു​സ്സു​പോലുമുണ്ടായില്ല’; പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഒരു സമ്മര്‍ദ ശക്തിക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും, മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതില്‍ സര്‍ക്കാര്‍ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സർക്കാറിന്റെ 100 ദിനങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​മ​ർ​ശ​ന​ത്തി​ന് അ​തീ​ത​ര​ല്ല. വി​മ​ർ​ശ​ന​ങ്ങ​ളെ സ​ഹി​ഷ്ണു​ത​യോ​ടെ സ​മീ​പി​ക്കും. ആ​ർ​ക്കും തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടാം. ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ തി​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് മ​ടി​യി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂ​ന്ന് മാ​സം പ്രാ​യ​മാ​കു​ന്ന​തി​ന് മു​ൻ​പേ സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു സം​ഘം പ്ര​വ​ർ​ത്തി​ച്ച​ത്. അ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​ന്നും 24 മ​ണി​ക്കൂ​ർ ആ​യു​സ്സു​ണ്ടാ​യി​ല്ല. മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് പി​ൻ​വ​ലി​പ്പി​ച്ചു​വെ​ന്ന​ത് നീ​ച​മാ​യ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടേ​യി​ല്ലെ​ന്ന് മെ​റ്റ ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തോ​ടെ വ്യാ​ജ​പ്ര​ചാ​ര​ക​ർ​ക്ക് ഇ​നി എ​ന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയെയും സർക്കാറിനെയും വിമർശിക്കുന്ന വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും പോസ്റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാർ ഇടപ്പെട്ടതിനെ തുടർന്നാണ് ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്തത് എന്നായിരുന്നു പ്രധാന ആരോപണം.

എ.​ഐ അപ്ഡേഷനിലുണ്ടായ സാ​ങ്കേതിക തകരാറാണ് ഇത്തരം പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്നായിരുന്നു മെറ്റയുടെ വിശദീകരണം. മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ നേരത്തെ പറഞ്ഞിരുന്നു.

സ​മ​ഗ്ര​വി​ക​സ​ന​വും സാ​മൂ​ഹി​ക​ക്ഷേ​മ​വും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യാ​ണ് സ​ർ​ക്കാ​രി​ന്റെ സ​മീ​പ​നം. പ്ര​ള​യ​പ്ര​തി​രോ​ധ​ത്തി​ന് ശാ​സ്ത്രീ​യ​സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. കേ​ര​ള ഫ്ല​ഡ് റെ​സീ​ലി​യ​ൻ​സ് ഇ​നി​ഷ്യേ​റ്റീ​വ് ന​ട​പ്പാ​ക്കാ​ൻ റൂ​ർ​ക്കി ഐ.​ഐ.​ടി​യു​മാ​യു​ള്ള ആ​ദ്യ​ഘ​ട്ട ച​ർ​ച്ച ക​ഴി​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ജ​ന​ജീ​വി​ത​ത്തി​ന് ആ​ശ്വാ​സം ന​ൽ​കു​ക​യും പു​തി​യ നി​ക്ഷേ​പ​ങ്ങ​ളും അ​തി​ലൂ​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​വ​ത​യാ​ണ് രാ​ജ്യ​ത്തി​ന്റെ ശ​ക്തി. അ​വ​രെ സ്വ​ന്തം മ​ണ്ണി​ൽ വേ​രു​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​ന്ന​തെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CM Denies Role In Removing Social Media Posts
Next Story