വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ മുടങ്ങാതിരിക്കാൻ എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വാക്സിൻ പൂർണമായി ലഭ്യമായിരുന്ന ആദ്യഘട്ടത്തിൽ ദിവസം രണ്ടരലക്ഷം ഡോസ് വരെ സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു. ഇതേരീതിയിൽ തുടർന്നും വാക്സിൻ വിതരണം നടത്താൻ കഴിയുന്ന തരത്തിൽ ഡോസ് നൽകണം.
45 വയസ്സിന് മുകളിലുള്ള 1.13 കോടിയാളുകൾ സംസ്ഥാനത്തുണ്ട്. അതിൽ 49 ശതമാനം പേർ ആദ്യഡോസ് എടുത്തു. 22 ശതമാനം പേർക്ക് മാത്രമാണ് രണ്ടാം ഡോസ് ലഭ്യമായത്. ഇതുവരെ 85.47 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് അനുവദിച്ചത്.
ആരോഗ്യമന്ത്രാലയം അറിയിച്ചതനുസരിച്ച് രണ്ടാഴ്ചക്കുള്ളിൽ 5.28 ലക്ഷം വാക്സിൻ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 18-44 വിഭാഗത്തിൽ 1.5 കോടി പേരുണ്ട്. ഇവർക്കായി ഒരു കോടി വാക്സിൻ വില കൊടുത്തുവാങ്ങാൻ ഓർഡർ നൽകിയെങ്കിലും ക്ഷാമം കാരണം 8.84 ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.