കോവിഡ് ചെറുക്കാൻ റിട്ടേണിങ് ഓഫിസർമാർ; പൊതുസ്ഥലങ്ങളിൽ വ്യായാമം വേണ്ട
text_fieldsതിരുവനന്തപുരം: അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫിസർമാരെ നിയോഗിക്കും. വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കി വീടും പരിസരവും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസേമ്മളനത്തിൽ അറിയിച്ചു. അവശ്യസാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപറേഷൻ, ഹോർട്ടി, കൺസ്യൂമർഫെഡ് എന്നിവർ ശ്രദ്ധിക്കണം. ഓഫിസുകളിൽ ഹാജർനില 25 ശതമാനം തീരുമാനിച്ചിട്ടുണ്ട്. അവശ്യം വേണ്ട ഓഫിസുകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നും കോവിഡ് അവലോകനയോഗശേഷം അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നദിവസം പൗരബോധം ഉയർത്തിപ്പിടിച്ച് സംയമനത്തോടെ പെരുമാറിയ ജനങ്ങെള മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സാധിച്ചത് അഭിമാനാർഹമായ കാര്യമാണ്. സംസ്ഥാനത്താകെ കോവിഡിനെതിരായ പോരാട്ടം ജനം ഏറ്റെടുത്തിട്ടുണ്ടെന്നും സർക്കാർ സംവിധാനങ്ങളും ഫലപ്രദമായി ഇടപെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
- വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ വളണ്ടിയർമാരെയും ആവശ്യമെങ്കിൽ പൊലീസ് സഹായവും ഉറപ്പാക്കും.
- രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലകളിൽ കേസുകൾ കൂടുകയാണ്. അതിനാൽ നഗരങ്ങളിലേതു പോലെ ശക്തമായ നിയന്ത്രണങ്ങൾ ഗ്രാമപ്രദേശങ്ങളിലും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പുവരുത്തണം.
- കഴിയുന്നതും വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കുക.
- സാധനങ്ങൾ വാങ്ങാൻ പോകുന്നവർ ഏറ്റവും അടുത്ത കടയിൽനിന്ന് അത്യാവശ്യ സാധനങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വാങ്ങുക. പോകുേമ്പാൾ ഡബിൾ മാസ്ക് ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസർ കരുതാനും ശ്രദ്ധിക്കണം
- തിരിച്ച് വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങൾ മാറ്റുകയും വേണം.
- തുമ്മൽ, ചുമ, ജലദോഷം, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്ക് ധരിക്കണം. ഉടനടി പരിശോധന നടത്തി രോഗബാധയുണ്ടോയെന്ന് ഉറപ്പാക്കണം.
- മറ്റ് വീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം
- അത്യാവശ്യ കാര്യങ്ങൾക്ക് മറ്റു വീടുകളിൽ പോകുകയാണെങ്കിൽ മാസ്കുകൾ ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തുമായിരിക്കണം അകത്തുകയറേണ്ടത്. വീട്ടിലുള്ളവരും മാസ്ക് ധരിച്ചു മാത്രമേ സന്ദർശകരുമായി ഇടപഴകാവൂ.
- ജനാലകൾ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പുവരുത്തണം.
- ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലങ്ങൾ, വാതിലുകളുടെ ഹാൻറിലുകൾ, സ്വിച്ചുകൾ, തുടങ്ങിയവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യണം.
- കൊല്ലം ജില്ലയിലെ ഹാർബറുകളുടെയും അനുബന്ധ ലേലഹാളുകളുടെയും പ്രവർത്തനം നിരോധിച്ചു.
- വൻകിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ജോലിക്കാർക്ക് സമീപ പ്രദേശത്തുതന്നെ താമസസൗകര്യം ഒരുക്കണം. അതു കഴിയില്ലെങ്കിൽ ജോലിക്കാർക്ക് വാഹനസൗകര്യം ഏർപ്പെടുത്തണം.
- കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര ചില സ്ഥലങ്ങളിൽ പൊലീസ് തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകി.
- പൊതുസ്ഥലങ്ങളിൽ പോകുന്നവർ രണ്ട് മാസ്ക് ധരിക്കണം. ആദ്യം സർജിക്കൽ മാസ്കും പുറമെ തുണി മാസ്കുമാണ് ധരിക്കേണ്ടത്. അല്ലെങ്കിൽ എൻ-95 മാസ്ക് ഉപയോഗിക്കണം.
- മാർക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും പരസ്പരം കുറഞ്ഞത് രണ്ടുമീറ്റർ അകലം പാലിക്കണം.
- ഓക്സിജൻ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് റോഡിൽ ഒരു തടസ്സവും ഉണ്ടാകാൻ പാടില്ലെന്ന് പൊലീസിന് നിർദേശം നൽകി. ആവശ്യമെങ്കിൽ ഇൗ വാഹനങ്ങൾക്ക് പൊലീസ് എസ്കോർട്ട് നൽകും. ഇവയുടെ നീക്കം സുഗമമാക്കാൻ ജില്ലതലത്തിൽ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തും. സംസ്ഥാനതലത്തിൽ ഇക്കാര്യം നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കാണ്.
- വാർഡ് തല സമിതികൾ, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവയുടെ പ്രവർത്തനം 24 മണിക്കൂറിനുള്ളിൽ പൂർണതോതിലെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.