Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം@കാമ്പസ്​ ഇന്ന്...

സി.എം@കാമ്പസ്​ ഇന്ന് കാലിക്കറ്റിൽ

text_fields
bookmark_border
Pinarayi Vijayan
cancel

തേഞ്ഞിപ്പലം: മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ നടത്തുന്ന സി.എം@കാമ്പസ് പരിപാടി ഞായറാഴ്ച രാവിലെ പത്തിന് കാലിക്കറ്റ് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, അവതാരകൻ ജി.എസ്. പ്രദീപ്, സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയരാജ് തുടങ്ങിയവരും പങ്കെടുക്കും. കാലിക്കറ്റ്, മലയാളം, കലാമണ്ഡലം, കാർഷിക സർവകലാശാലകളിൽ നിന്നുള്ള 200 വിദ്യാർഥികളുമായാണ് മുഖ്യമന്ത്രി സംവദിക്കുക. 20 വിദ്യാർഥികൾക്ക് നവകേരള സൃഷ്​ടിക്കായുള്ള ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമുണ്ടാകും. പരിപാടി ഓൺലൈനായും കാണും.

നവകേരളം, യുവകേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityCM @ CampusPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM @ Campus in Calicut today
Next Story