പി.വി അൻവറിനെ വീണ്ടും വഞ്ചകനെന്ന് വിളിച്ച് മുഖ്യമന്ത്രി
text_fieldsമലപ്പുറം: പി.വി അൻവറിനെ വീണ്ടും വഞ്ചകനെന്ന് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വഞ്ചകൻ കാരണമാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയതെന്നും മുഖ്യമന്ത്രി നിലമ്പൂരിൽ പറഞ്ഞു.
"ഏത് സ്ഥാനവും വഹിക്കാൻ യോഗ്യൻ ആയിട്ടുള്ള ആളാണ് സ്വരാജ്. ഞങ്ങൾ കാത്തിരിക്കുന്നു, സ്വരാജിനെ നിങ്ങൾ നിയമസഭയിലേക്ക് അയക്കുക. എൽ.ഡി.എഫിന് പുറത്തുള്ള ആൾക്കാരും സ്വരാജിനെ സ്വാഗതം ചെയ്യുന്നു. സ്വാഭാവികമായും ഇത് വലിയ അങ്കലാപ്പ് എൽ.ഡി.എഫിനെ എതിർക്കുന്നവരിൽ ഉണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫിന് ഉണ്ടായ അങ്കലാപ്പ് ചെറുതല്ല. അവരുടെ നടപടികളും നിലപാടും കാണുമ്പോൾ അത് വ്യക്തമാണ്." മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപ്രവർത്തനങ്ങളോട് താൽപര്യക്കുറവ് കാണിച്ച പാർട്ടിയാണ് കോൺഗ്രസെന്നും ക്ഷേമപെൻഷൻ തുടങ്ങിയ കാലത്ത് കോൺഗ്രസ് അതിനെ എതിർക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

