Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.ഇ സന്ദർശനം വിജയം,...

യു.എ.ഇ സന്ദർശനം വിജയം, 700 കോടി​െയക്കാൾ അധികം ലഭിക്കുമെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
യു.എ.ഇ സന്ദർശനം വിജയം, 700 കോടി​െയക്കാൾ അധികം ലഭിക്കുമെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തി​​​​െൻറ പുനർനിർമാണത്തിന്​ യു.എ.ഇയിൽനിന്ന്​ സര്‍ക്കാര്‍ വാഗ്​ദാനം ചെയ്​ത 700 കോടി രൂപയെക്കാൾ വലിയ സഹായം ലഭിക്കുമെന്ന്​ പ്രതീക്ഷിക്കു​ന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്രകണ്ട് സ്നേഹനിര്‍ഭരമായ പ്രതികരണമാണ് ലഭിച്ചതെന്നും സന്ദർശനം വൻ വിജയമായിരു​െന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇ ഭരണകൂടത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്നവർക്ക്​ നമ്മുടെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കേരളത്തെ രണ്ട് ​ൈകയും നീട്ടി സഹായിക്കാന്‍ അവര്‍ ഒരുക്കമാണ്​.

* യു.എ.ഇ. പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ്​ ആൽ നഹ്​യാ​‍​​​െൻറ സഹോദരനും എമിറേറ്റ്സ് റെഡ് ക്രസൻറ്​ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തി.
* യു.എ.ഇ രാഷ്​ട്രപിതാവ് ശൈഖ് സായിദ്​ ബിന്‍ സുല്‍ത്താന്‍ ആൽ നഹ്​യാ​​​​െൻറ പേരിലുള്ള സായിദ് ചാരിറ്റബിള്‍ ആൻഡ്​ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യു.എ.ഇ പ്രസിഡൻറി‍​​​െൻറ സഹോദരനുമായ ശൈഖ് നഹ്​യാൻ ബിന്‍ സായിദ് ആൽ നഹ്​യാനുമായി ചർച്ച നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ച് കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന്​ ഉറപ്പ്​ ലഭിച്ചു.
* മുഹമ്മദ് ബിന്‍ റശീദ് ആൽ മക്തൂം ചാരിറ്റി ആന്‍ഡ്​ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബു മില്‍ഹയുമായി നടന്ന കൂടിക്കാഴ്ചയിൽ ഭവനനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു.
* കേരളം ഒരിക്കലും കഷ്​ടപ്പെടാന്‍ യു.എ.ഇ അനുവദിക്കില്ലെന്ന്​ ദുബൈ സഹിഷ്ണുതകാര്യവകുപ്പ് കാബിനറ്റ് മന്ത്രി ശൈഖ് നഹ്​യാൻ ബിന്‍ മുബാറക് ആൽ നഹ്​യാ​ൻ പറഞ്ഞു.
* ദുബൈ ഭരണകൂടത്തിലെ കാബിനറ്റ് അഫയേഴ്സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി അവധിയായിട്ടും വെള്ളിയാഴ്ച ഓഫിസിലെത്തി കേരളസംഘത്തെ സ്വീകരിച്ചു.
* അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നടന്ന പൊതുപരിപാടികളിൽ പ്രവാസികൾ സഹായം വാഗ്ദാനം ചെയ്തു. പ്രമുഖ വ്യവസായികളായ എം.എ. യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംസീര്‍ വയലില്‍, ലോകകേരളസഭ അംഗങ്ങള്‍, നോര്‍ക്ക ഡയറക്ടര്‍മാര്‍, സംരംഭകര്‍, പ്രഫഷനലുകള്‍ എന്നിവർ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചു. സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കുന്നതില്‍ എം.എ. യൂസുഫലി പ്രകടിപ്പിച്ച പാടവം നന്ദിയോടെ സ്മരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഒരു മിനിറ്റുപോലും പാഴാക്കിയില്ല’
തിരുവനന്തപുരം: ത​​​​െൻറ യു.എ.ഇ യാത്രയെക്കുറിച്ച​ വിമർശനം, വിമർശനത്തിനുവേണ്ടി മാത്രമാണെന്ന്​ മുഖ്യമന്ത്രി. പോയത്​ വിനോദയാത്രക്കാണെന്നായിരുന്നു ആരോപണം. കൂടെ വന്ന ആളുകളോട്​ ചോദിക്കുക. ഒരു മിനിറ്റ്​ മറ്റ്​ ആവശ്യത്തിന്​ വിനിയോഗിക്കാനില്ലായിരുന്നു. മിക്കവാറും ഉറങ്ങിയത്​​ രാത്രി ഒരു മണിയോടെയാണ്​. അത്രക്ക്​ പരിപാടികൾ ഉണ്ടായിരുന്നു. പ്രവാസി മലയാളികൾ താൽപര്യത്തോടെ നിൽക്കുകയായിരു​െന്നന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുദിവസത്തെ യു.എ.ഇ സന്ദർശനത്തിനുശേഷം പിണറായി വിജയൻ തിങ്കളാഴ്​ച പുലർച്ചയാണ്​ തിരിച്ചെത്തിയത്​.

യാത്രാനുമതി നിഷേധം: കേന്ദ്ര​െത്ത രൂക്ഷമായി വിമർശിച്ച്​ മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമാർക്ക്​ വിദേശ യാത്രാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തടിസഥാനത്തിലാണ്​ യാത്രാനുമതി നിഷേധിച്ചതെന്ന്​ ചോദിച്ച മുഖ്യമന്ത്രി, ​മുട്ടാപ്പോക്ക്​ നിലപാട്​ സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്രമെന്ന്​ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തി​െനതിരായ നീക്കമായി മാത്രമേ ഇതിനെ കാണാനാകൂ.

വിദേശത്ത്​ പോകുന്നത്​ യാചിക്കാനല്ല. നാടി​​​െൻറ ഭാഗമായ സഹോദങ്ങളെ പുനർനിർമാണത്തിൽ സഹകരിപ്പിക്കുകയാണ്​ ലക്ഷ്യം​. കേന്ദ്ര ഉത്തരവിൽ ഇനി ആരോടും സഹായം ചോദിക്കരുതെന്ന്​ പറഞ്ഞിരുന്നു. ആരെങ്കിലും, സ്വയമേവ സഹായിക്കാൻ മുന്നോട്ടു വന്നാൽ സ്വീകരിക്കാമെന്നും അതിൽ പറഞ്ഞിട്ടുണ്ട്​. അങ്ങനെ സഹായം സ്വീകരിച്ചിട്ടുമുണ്ട്​. എന്നാൽ, നമുക്കു മാത്രം സഹായം സ്വീകരിക്കാൻ പറ്റില്ലെന്ന നിലപാടാണ്​​ എടുത്തത്​. നമുക്ക്​ നൽകാമെന്ന്​ പറഞ്ഞ സഹായം സ്വീകരിച്ചിരു​െന്നങ്കിൽ വലിയ തുക​ മറ്റു രാഷ്​ട്രങ്ങളിൽനിന്ന്​ ലഭിക്കുമായിരുന്നു. സംസ്ഥാനത്തി​​​െൻറ വികസനത്തിന്​ കേന്ദ്രം തടസ്സം നിൽക്കില്ലെന്ന്​ പ്രതീക്ഷിച്ചിരുന്നു.

സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ ഇത്തരം സഹായം പാടില്ലെന്ന നിലപാട്​ സ്വീകരിച്ചിരുന്നു. കേരളം ഇങ്ങനെ വളർന്നതിൽ ഒരു ഘട്ടത്തിലും ഒരു പങ്കും അവർ വഹിക്കാത്ത ബി.ജെ.പി നാടിനെ തളർത്തുന്ന സമീപനമാണ്​ സ്വീകരിക്കുന്നത്​. കേന്ദ്ര നിലപാടിനെതി​െര ജനാധിപത്യ വിശ്വാസികൾ ശബ്​ദമുയർത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMinisters Foreign TripPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM Blame Union Government - Kerala News
Next Story