'സി.എം അറ്റ് കാമ്പസ്': കിടിലൻ നിർദേശങ്ങൾ; കൃത്യമായ മറുപടി
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ കിടിലൻ നിർദേശങ്ങളുമായി കാമ്പസ് യുവത്വം. കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രിയും കളംനിറഞ്ഞതോടെ 'സി.എം അറ്റ് കാമ്പസ്' പരിപാടിയുടെ അഞ്ചാമത്തെയും അവസാനത്തെയും അധ്യായം സജീവമായി. 14 വിദ്യാർഥികളാണ് വിവിധ നിർദേശങ്ങൾ സമർപ്പിച്ചത്. എല്ലാം നിർദേശങ്ങളും സശ്രദ്ധം കേട്ട് കടലാസിൽ കുറിച്ചെടുത്താണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
സാമ്പത്തിക സംവരണം നടപ്പാക്കുേമ്പാൾ മെറിറ്റും സാമൂഹിക നീതിയും അട്ടിമറിക്കാതിരിക്കാൻ നടപടി വേണമെന്ന് തൃശൂർ ഗവ. ട്രെയിനിങ് കോളജിലെ എം.എഡ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവും മുൻ സർവകലാശാല യൂനിയൻ ചെയർമാനുമായ വി.പി. ശരത് പ്രസാദ് ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക സംവരണം മെറിറ്റും സാമൂഹിക നീതിയും അട്ടിമറിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സഹായം നൽകണമെന്ന് മുേമ്പ അഭിപ്രായമുയർന്നിരുന്നു. ഭരണഘടന ഭേദഗതി വന്നതോടെ സാമ്പത്തിക സംവരണം യാഥാർഥ്യമായി. സംവരണ വിഭാഗത്തിന് ആനുകൂല്യങ്ങളിൽ ദശാംശത്തിെൻറ കുറവ് പോലുമുണ്ടാകില്ലെന്ന് പിണറായി പറഞ്ഞു. വിസ അടക്കമുള്ള പ്രശ്നങ്ങളിൽ വിദേശ വിദ്യാർഥികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുെമന്ന് സർവകലാശാല കാമ്പസിലെ എം.ബി.എ വിദ്യാർഥിനിയും മംഗോളിയക്കാരിയുമായ നിക്സി ഗോരിയുടെ നിർദേശത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.
റാഗിങ്ങിനെതിരെ കർശന നടപടിയുണ്ടാകുെമന്നും പുതുതായി കോളജിൽ വരേണ്ടവർ പീഡിപ്പിക്കപ്പെട്ട് കൂടായെന്ന് എം.സി.ജെ വിദ്യാർഥി ശ്രീഹരിക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. എൽഎൽ.ബി കഴിഞ്ഞ് സീനിയർ അഭിഭാഷകർക്ക് കീഴിൽ ജോലിചെയ്യുന്ന ജൂനിയർ അഭിഭാഷകർക്ക് ആറു വർഷം വരെ വേതനം ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് കോഴിക്കോട് മർകസ് ലോ കോളജിലെ അവസാന വർഷ എൽഎൽ.ബി വിദ്യാർഥിനി മരിയ ജോസഫ് പരിഭവപ്പെട്ടു. അഭിഭാഷകർക്കായി സഹായ പദ്ധതിയുണ്ടെന്ന് പറഞ്ഞ പിണറായി, നല്ല സീനിയേഴ്സിനെ തെരഞ്ഞെടുക്കാൻ ഉപദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

