Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി...

ലോ അക്കാദമി രജിസ്​ട്രേഷൻ അന്വേഷിക്കാൻ മുഖ്യമന്ത്രിയു​െട പച്ചക്കൊടി

text_fields
bookmark_border
ലോ അക്കാദമി രജിസ്​ട്രേഷൻ അന്വേഷിക്കാൻ മുഖ്യമന്ത്രിയു​െട പച്ചക്കൊടി
cancel

തിരുവനന്തപുരം: ലോ അക്കാദമിയുടെ രജിസ്​ട്രേഷനും നിയമാവലിയും അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യൂ വകുപ്പ്​ അന്വേഷണം ആവശ്യ​െപ്പട്ട്​ നൽകിയ ഫയൽ രജിസ്​ട്രേഷൻ വകുപ്പ്​ മ​ന്ത്രി ജി.സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദം ആവശ്യ​െപ്പട്ട് അയച്ചിരുന്നു. റവന്യൂമന്ത്രി അയച്ച ഫയലിൽ അന്വേഷണമാകാമെന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രി ഫയൽ ജി.സുധാകരന്​ കൈമാറി.

മുഖ്യമന്ത്രിയുടെ അനുവാദം കിട്ടിയതോടെ അന്വേഷണം സാധ്യമാകും.  രജിസ്​ട്രേഷൻ വകുപ്പ്​ ​െഎ.ജിക്കായിരിക്കും ​അന്വേഷണച്ചുമതല. അക്കാദമിയുടെ നിയമാവലിയിൽ ബോധപൂർവമായ തിരുത്ത്​ വരുത്തി സർക്കാർ പ്രതിനിധികളെ ട്രസ്​റ്റിൽ നിന്ന്​ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളാണ്​ അന്വേഷിക്കുക. 51 അംഗമുള്ള ട്രസ്​റ്റിലെ നിയമാവലി തിരുത്തി 21 അംഗങ്ങളാക്കി കുറച്ചു. നിയമാവലികളുടെ പകർപ്പല്ലാതെ മറ്റ്​ രേഖകൾ രജിസ്​ട്രേഷൻ വകുപ്പിലില്ല. തിരുത്തലി​​െൻറശിയായ രേഖകൾ ഹാജരാക്കാൻ രജിസ്​ട്രേഷൻ​ െഎ.ജിക്ക്​ അക്കാദമിയോട്​ ആവശ്യ​െപ്പടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala law academy
News Summary - CM allows to investigate about law accademy registration
Next Story