Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി മിന്നൽ പണിമുടക്ക്: കര്‍ശന നടപടിയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി മിന്നൽ പണിമുടക്ക്: കര്‍ശന നടപടിയെന്ന്​ മുഖ്യമന്ത്രി
cancel
camera_alt??.???.??.??.?? ???????????? ?????????????????? ???????? ????????????? ?????????????????? ????? ???????????????????????

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കിയ കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ പണിമുടക്കില്‍ കര്‍ ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. റോഡ് തടസപ്പെടുത്തിയത് അതീവ ഗൗരവമായി കാണണമെന്നും കര്‍ശന നടപടി സ്വീകര ിക്കണമെന്നും ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ടി​​​​​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി.

കെ.എസ്.ആര്‍.ടി.സി മിന്നൽ സമരത്തിനിടെ ഒരാൾ മരണപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ബുധനാഴ്​ച രാവിലെയാണ്‌ തിരുവനന്തപുരത്ത്​ സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. അനധികൃത സർവീസ് നടത്തിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ സ്വകാര്യബസ് തടഞ്ഞു. തുടർന്ന്​ ഡി.ടി.ഒ യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ്​ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നൽ പണിമുടക്ക്​ നടത്തിയത്​. ബസുകൾ റോഡിൽ നിർത്തിയിട്ട്​ നടത്തിയ പണിമുടക്കില്‍ നഗരം നിശ്ചലാവസ്ഥയിലായി. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുയും ആയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsksrtc flash strikePinarayi Vijayan
News Summary - cm against ksrtc flash strike
Next Story