Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചുണ്ടന്റെ ആവേശം, ക്ലബുകളുടെ ഭാരം; വള്ളംകളിക്ക് പിന്നിലെ ചെലവിന്റെ കഥ
cancel
camera_alt

കോട്ടയം പള്ളം കരിമ്പുംകാലാക്കടവിൽ നാട്ടകം ബോട്ട് ക്ലബ് ചെറുതന ചുണ്ടനിൽ പരിശീലനം നടത്തുന്നു  (ഫോട്ടോ - മനു ബാബു)

ആലപ്പുഴ: ഓരോ വള്ളംകളി സീസണിലും ക്ലബുകളും കരക്കാരും ചെലവഴിക്കുന്നത് കോടികളാണ്. നെഹ്റുട്രോഫി വള്ളംകളിക്കായി പ്രമുഖ ക്ലബുകളടക്കം ചെലവഴിക്കുന്നത് 80 ലക്ഷം മുതൽ 1.25 കോടി വരെയാണ്. അത്തരത്തിൽ വലിയ തുക മുടക്കിയാണ് 10ലധികം ക്ലബുകൾ പുന്നമടയിൽ പോരിനെത്തുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി മത്സരത്തിന് വീറുംവാശിയും കൂടിയതോടെ മികച്ച തുഴച്ചിലുകാർക്കുവേണ്ടിയായിരുന്നു നെട്ടോട്ടം. നെഹ്റു ട്രോഫിയിൽ മുത്തമിട്ട ക്ലബുകളെപ്പോലും കൂടെകൂട്ടിയവരും ഇടക്കൂട്ടത്തിലുണ്ട്.

കൊച്ചുവള്ളങ്ങളിൽ തുഴഞ്ഞുനടക്കുന്ന കാലം മുതൽ കുട്ടനാട്ടുകാരന്റെ ഉള്ളിൽ ചുണ്ടനോട് ഒരു കൊതി പിറക്കും. ആ കൊതി തീർക്കാനാണ് കരക്കാർ പിരിവെടുത്ത് ചുണ്ടൻവള്ളം വാങ്ങുന്നതിലേക്ക് എത്തിക്കുന്നത്. പിരിവിട്ടും പിരിച്ചെടുത്തുമൊക്കെയാണ് ചുണ്ടൻവള്ളങ്ങൾ സ്വന്തമാക്കുന്നത്. കൈയിലുള്ളത് നുള്ളിപ്പെറുക്കിയും കടം വാങ്ങിച്ചും വള്ളംകളിക്ക് കരക്കാരെ തന്നെ ഇറക്കിയും മത്സരത്തിന് എത്തുന്ന രീതി പൂർണമായും മാറി. ഓരോ സീസണിന് മുമ്പ് വള്ളത്തിന്റെ അറ്റകുറ്റപ്പണികൾക്കായി വലിത തുകളാണ് ചെലവഴിക്കുന്നത്. കേട് തീർക്കുന്നതും മോടി കൂട്ടുന്നതുമെല്ലാം ഇതിൽപ്പെടും.

ക്ലബുകളും ടീമുകളും വള്ളം വാടകക്ക് എടുക്കുന്ന പതിവുണ്ട്. അതിനും ലക്ഷങ്ങളാണ് ചെലവ്. ഒരു മത്സരത്തിനും അതുമായി ബന്ധപ്പെട്ട പരിശീലനത്തിനുമാണ് ഈ വാടക. ഇതിനോട് കിടപിടിക്കാനാകാതെ നിന്നുപോയ ക്ലബുകൾ പലതും മത്സരരംഗം വിട്ടുപോയി. നെഹ്റുട്രോഫി വള്ളം കളിയുടെ സമ്മാനത്തുകയിൽ മികച്ച വർധന വരുത്തിയതിന്റെ ആഹ്ലാദത്തിലാണ് ബോട്ട് ക്ലബുകളും ആരാധകരും.

ഒരു വള്ളംകളിക്ക് ഒരു ചുണ്ടനെ മത്സരത്തിന് പ്രാപ്തമാക്കാൻ കോടികളാണ് ചെലവാകുന്നത്. പുത്തൻചുണ്ടൻവള്ളം പണിയാൻ അത്രയും തുകവേണ്ടന്നതാണ് സത്യം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പരിശീലനത്തുഴച്ചിലിനും മറ്റുമായി മികച്ച ബോട്ട് ക്ലബ് ചെലവഴിക്കുന്ന തുക ഒരു കോടിയിലേറെ വരും. ചുണ്ടൻ വള്ളസമിതി ആ വർഷം വള്ളത്തിൽ തുഴയാൻ എത്തുന്ന ബോട്ട് ക്ലബിന് 50-70 ലക്ഷം രൂപ നൽകാറുണ്ട്. ബാക്കി തുക ബോട്ട് ക്ലബ് സ്വന്തമായി കണ്ടെത്തണം. ചിട്ടയോടെ ഉള്ള പരിശീലനവും ഭക്ഷണക്രമവുമൊക്കെയാണ് ക്ലബുകളുടെ ചെലവ് കൂട്ടുന്നത്.

എ​ല്ലാ​ത്തി​നും ‘പ​ണം’​ വേ​ണം

കു​ട്ട​നാ​ട്ടി​ലെ ഒ​രു​ചു​ണ്ട​ൻ വ​ള്ളം നെ​ഹ്റു​ട്രോ​ഫി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​രി​ശീ​ല​ന​ത്തു​ഴ​ച്ചി​ന് പ്ര​മു​ഖ ബോ​ട്ട് ക്ല​ബു​ക​ൾ​ക്ക് വേ​ണ്ടി​വ​രു​ന്ന തു​ക തു​ഴ മു​ത​ൽ ഭ​ക്ഷ​ണം​വ​രെ​യു​ള്ള ചെ​ല​വു​ക​ളാ​ണ്​ ഏ​റെ​യും. പ​രി​ശീ​ല​ന​ത്തി​ന് ഉ​ൾ​പ്പെ​ടെ 150 തു​ഴ​യെ​ങ്കി​ലും ക്ല​ബു​ക​ൾ​ക്കു​വേ​ണ്ടി വ​രും. തു​ഴ​ച്ചി​ലു​കാ​ർ​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ തു​ക കൂ​ട്ടി​യി​ട്ടു​ണ്ട്.

ദി​വ​സ​വും 110 തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്ക് ക്യാ​മ്പി​ലെ ഭ​ക്ഷ​ണ​ത്തി​ന്​ മാ​ത്രം 50,000 രൂ​പ​യോ​ളം വേ​ണ്ടി​വ​രും. ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ​ണം വി​ഭ​വ​സ​മൃ​ദ്ധ​വു​മാ​​വ​ണം. മ​ത്സ​ര​ത്തി​ന്​ തു​ഴ​യു​ന്ന​വ​ർ​ക്കു പു​റ​മേ ക​രു​ത​ലാ​യി ചേ​ർ​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടെ 125 പേ​രെ​ങ്കി​ലും കാ​ണും. ചു​ണ്ട​ൻ വ​ള്ള​ത്തി​ൽ തു​ഴ​ച്ചി​ൽ താ​ര​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന ശ​മ്പ​ളം പ്ര​തി​ദി​നം 1500 രൂ​പ മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ്.

കാ​യി​ക​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശീ​ല​ക​ർ​ക്ക്​ പു​റ​മേ ടീം ​ഫി​സി​യോ സം​വി​ധാ​ന​വു​മു​ണ്ടാ​കും. തു​ഴ, പ​ങ്കാ​യം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി, പ​രി​ശീ​ല​ന​ത്തി​നു​ള്ള ട്ര​യ​ൽ ചു​ണ്ട​ൻ, വ​ള്ളം​ക​ളി ദി​വ​സം ചു​ണ്ട​നെ​യും തു​ഴ​ക്കാ​രെ​യും കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ബോ​ട്ട് ചെ​ല​വും വ​ഹി​ക്ക​ണം.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:successCountingcompetitionboatingclubs
News Summary - Clubs Face ‘Extra Costs’ Regardless of Winner
Next Story