Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ലബ് ഹൗസ്​ വഴി ലൈംഗിക...

ക്ലബ് ഹൗസ്​ വഴി ലൈംഗിക കുറ്റകൃത്യങ്ങളും; ഞെട്ടിക്കുന്ന വെളി​പ്പെടുത്തലുമായി പൊലീസ്​

text_fields
bookmark_border
Clubhouse Private Text Messaging Feature police children
cancel

ക്ലബ് ഹൗസ്​ പോലുള്ള പുതിയ തലമുറ സമൂഹമാധ്യമ ആപ്പുകൾവഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമെന്ന്​ പൊലീസ്​. ശബ്​ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ലെന്നും അപകടകാരികൾ ആണെന്നും പൊലീസ്​ മുന്നറിയിപ്പ്​ നൽകി. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്ക്​ കഴിയും.


കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്​ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ച്​ അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷകർത്താക്കളുടെ ഫോണിൽ നിന്നുമാണ് ഇത്തരം ആപ്പുകളിലേക്കു കുട്ടികൾ പ്രവേശിച്ചു തുടങ്ങുന്നത്.

അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നും കുട്ടികളുടെ സ്ക്രീൻ ടൈം കൃത്യമായി ശ്രദ്ധിക്കണമെന്നും പൊലീസ്​ മുന്നറിയിപ്പ്​ നൽകി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenspoliceClubhouse
Next Story