Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതയിലെ മദ്യശാല:...

ദേശീയപാതയിലെ മദ്യശാല: എക്​സൈസ്​ ​ഉ​േദ്യാഗസ്​ഥർ നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
ദേശീയപാതയിലെ മദ്യശാല: എക്​സൈസ്​ ​ഉ​േദ്യാഗസ്​ഥർ നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: സംശയം ദൂരീകരിക്കാതെ കണ്ണൂർ ^ കുറ്റിപ്പുറം പാതയിൽ മദ്യശാലകൾക്ക്​ അനുമതി നൽകിയ എക്​സൈസ്​ ഉദ്യോഗസ്​ഥർ​ നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി​. ഇത്​ ​േദശീയപാത​യാണോയെന്ന്​ പരിശോധിക്കാതെ കഴിഞ്ഞ മാസത്തെ കോടതി വിധിയുടെ മറവിൽ 13 മദ്യശാലകൾ തുറക്കാൻ ബന്ധപ്പെട്ട ​ഡെപ്യൂട്ടി എക്​സൈസ്​ കമീഷണർമാർ അനുമതി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ്​ അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം കണ്ണൂർ, കോഴിക്കോട്​, മലപ്പുറം എക്​സൈസ്​ ​െഡപ്യൂട്ടി കമീഷണർമാരോട്​ കോടതിയിൽ ഹാജരാകാൻ സിംഗിൾബെഞ്ച്​ നിർദേശിച്ചത്​. പൊതുമരാമത്ത്​ പ്രിൻസിപ്പൽ സെക്രട്ടറിയെ കേസിൽ സ്വമേധയാ കക്ഷി ചേർത്തു.

വിധി ദുർവ്യാഖ്യാനം ചെയ്​താണ്​ മദ്യശാലകൾക്ക്​ സർക്കാർ അനുമതി നൽകുന്നതെന്ന്​ കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. തുടർനടപടികൾക്കായി ബുധനാഴ്​ച പരിഗണിച്ചപ്പോഴാണ്​ മറ്റ്​ നിർദേശങ്ങൾ നൽകിയത്​. ഏതൊക്കെ പാതകളിലെ മദ്യഷാപ്പുകളാണ്​ തുറന്നതെന്ന്​ കോടതി ആരാഞ്ഞു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയപാത തന്നെയെന്ന കാര്യത്തിൽ സംശയമില്ലാതിരുന്നതിനാൽ വിധിക്ക്​ ശേഷവും ഇൗ പാതയിൽ മദ്യശാലകൾക്ക്​ അനുമതി നൽകിയിട്ടില്ലെന്ന്​ സർക്കാർ വ്യക്​തമാക്കി. എന്നാൽ, കണ്ണൂർ മുതല്‍ കുറ്റിപ്പുറം വരെയുള്ള പാത ദേശീയ പാതയാണോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.

അതിനാൽ, കോടതി വിധിയുടെ പശ്ചാത്തലത്തിൽ മദ്യഷാപ്പുകൾക്ക്​ അനുമതി നൽക​ുകയായിരുന്നു. കണ്ണൂരിൽ ആറ​ും മലപ്പുറത്ത്​ നാലും കോഴിക്കോട്​ മൂന്നിനുമാണ്​  അനുമതി നൽകിയത്​. മദ്യശാലകൾ തുറക്കാൻ നിർദേശിച്ചിട്ടില്ലെന്ന്​ കോടതി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയ സാഹചര്യത്തിൽ കണ്ണൂർ ^കുറ്റിപ്പുറം റൂട്ടിൽ തുറന്ന ബിയർ ആൻഡ്​​ വൈൻ പാർലറുകളും അടപ്പിച്ചതായി ​സർക്കാർ കോടതിയെ അറിയിച്ചു.

പൊതുജന സ്വാധീനമുള്ളവരുടെ പ്രസ്​താവനകൾക്ക്​ ഉയർന്ന പ്രതികരണമുണ്ടാകുമെന്നിരിക്കെ കോടതി പോലുള്ള സ്​ഥാപനത്തെ മോശമായി ചിത്രീകരിക്കുന്നതുകൊണ്ട്​ എന്ത്​ നേട്ടമാണ്​ ഉണ്ടാവുകയെന്ന്​ വി.എം. സുധീര​​​െൻറ പ്രസ്​താവനയെ വിമർശിച്ച്​ കോടതി ചോദിച്ചു. വിധിയിൽ അവ്യക്​തത ഉ​ണ്ടായിരുന്നെങ്കിൽ മദ്യശാലകൾക്ക്​ ലൈസൻസ്​ നൽകാൻ തിടുക്കം കൂട്ടാതെ സംശയം ദൂരീകരിക്കാനാണ്​ ശ്രമിക്കേണ്ടിയിരുന്നതെന്ന്​ കോടതി പറഞ്ഞു. വിധിയെക്കുറിച്ച്​ അറിഞ്ഞയുടൻ മുൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ കോടതിയെ സമീപിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി​െയയല്ല, കേസ്​ വിജയിക്കാൻ ഹരജിക്കാർ സ്വീകരിച്ച കുറുക്കുവഴികളെയാണ്​ വിമർശിച്ചതെന്നും അഭിഭാഷകൻ വ്യക്​തമാക്കി.

കണ്ണൂർ ^ കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന​ കേന്ദ്രത്തി​​​െൻറ അറിയിപ്പ്​ കഴിഞ്ഞ ​േമയ്​ 29ന്​ സംസ്​ഥാന സർക്കാറിന്​ ലഭിച്ചിട്ടുണ്ടെന്നും​ ഇത്​ മറച്ചുവെച്ചാണ്​ മദ്യശാലകൾക്ക്​ ലൈസൻസ്​ അനുവദിച്ചതെന്നും ഹരജിക്കാരനായ കൊയിലാണ്ടി നഗരസഭാ കൗൺസിലർ ഇ​ബ്രാഹിംകുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹരജികൾ അനുവദിക്കണമെന്ന വി.എം. സുധീരൻ അടക്കമുള്ളവരുടെ അ​േപക്ഷകൾ അനുവദിച്ച കോടതി കേസ്​ വീണ്ടും ഇൗ മാസം 14ന്​ പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf liquor policybeer and wine
News Summary - Closed bars near highway
Next Story