Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 മുതൽ 18 വയസ്​ വരെ...

12 മുതൽ 18 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനെത്തുന്നു; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി

text_fields
bookmark_border
12 മുതൽ 18 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനെത്തുന്നു; ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി
cancel

ന്യൂഡൽഹി: രാജ്യത്ത്​ 12 മുതൽ 18 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനെത്തുന്നു. സിഡുസ്​ കാഡിലയുടെ വാക്​സിനാണ്​ കുട്ടികൾക്കായി എത്തുക. ഇതിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതി സത്യവാങ്​മൂലം സമർപ്പിച്ചു. രാജ്യ​ത്തെ വാക്​സിൻ ലഭ്യതയെ സംബന്ധിച്ചും ഡിസംബറിന്​ മുമ്പ്​ മുഴുവൻ ജനങ്ങൾക്ക്​ വാക്​സിൻ നൽകുന്നതിനെ കുറിച്ചും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

നിലവിൽ അടിയന്തര ഉപയോഗത്തിനാണ്​ വാക്​സിനുകൾക്ക്​ അനുമതി നൽകിയിരിക്കുന്നത്​. ​അതിനാൽ 18 വയസിന്​ താഴെയുള്ളവർക്ക്​ വാക്​സിൻ നൽകി തുടങ്ങിയിട്ടില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ ഇന്ത്യയിൽ തുടക്കം കുറിക്കാൻ പോകുന്നതെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കി​.

നിലവിൽ ഇന്ത്യയിൽ മൂന്ന്​ വാക്​സിനുകൾക്കാണ്​ അനുമതി നൽകിയിരിക്കുന്നത്​. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​ ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ റഷ്യ നിർമ്മിക്കുന്ന കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​ എന്നിവക്കാണ്​ ഇന്ത്യയിൽ അനുമതി നൽകിയത്​. ബയോളജിക്കൽ ഇ, സിഡുസ്​ കാഡില എന്നിവയുടെ വാക്​സിനുകൾക്കും ഉടൻ അനുമതി നൽകുമെന്നാണ്​ സൂചന. ജോൺസൺ &​ ജോൺസൺ വാക്​സിനും ജൂലൈയോടെ ഇന്ത്യയിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
News Summary - Clinical trials over, Zydus Cadila vaccine for 12-18 age group soon: Centre informs Supreme Court
Next Story