കാലാവസ്ഥ വ്യതിയാനം; കാർഷിക മേഖലക്ക് റോഡ്‌മാപ്പ്, കേന്ദ്ര സഹായം ആവശ്യപ്പെട്ടെന്ന് മന്ത്രി ടി. സിദ്ദീഖ്
text_fieldsകോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി കൃഷി മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകൽസമയങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതും വേനൽക്കാല വരൾച്ചയും മൺസൂൺകാലത്തെ തീവ്രമഴയും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും സംസ്ഥാനത്തെ കാർഷിക ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഈ വെല്ലുവിളിയെ പ്രതിരോധിക്കാൻ ‘കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള’ കൃഷിരീതികളും വിളകളും വികസിപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാല, അമൃത സർവകലാശാല എന്നിവയുമായി ചേർന്ന് കൃഷി വകുപ്പ് പദ്ധതി തയാറാക്കിവരികയാണ്. ജലസേചന വകുപ്പ്,
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി സഹകരിച്ച് ദീർഘകാല പ്രതിരോധ റോഡ് മാപ്പ് തയാറാക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളും വിളനാശവും നേരിടാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാറിനോട് പ്രത്യേക സാമ്പത്തികസഹായം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

