ന്യൂനമർദങ്ങൾ കരുത്താർജിക്കുന്നു; തീരങ്ങളിൽ ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: അറബിക്കടലിൽ രണ്ടിടങ്ങളിലായി രൂപംകൊണ്ട ന്യൂനമർദങ്ങളെ തുടർന്ന് കേരള, കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം. അറബിക്കടലിെൻറ തെക്കു പടിഞ്ഞാറായി രൂപംകൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറി. അറബിക്കടലിെൻറ തെക്കു കിഴക്കായി രൂപംകൊണ്ട ന്യൂനമർദം കരുത്താർജിച്ചുവരുകയാണെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
ന്യൂനമർദങ്ങൾ കേരളത്തെ ബാധിക്കാനിടയില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്ക് അറബിക്കടലിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം. അടുത്ത 12 മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വേഗത്തിലും അതിശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
