Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടയറിന് തടസ്സം വെക്കുന്നതിനിടെ വാഹനം പിന്നോട്ടുരുണ്ട് ദേഹത്തുകയറി ക്ലീനർ മരിച്ചു

text_fields
bookmark_border
accident
cancel

നെടുങ്കണ്ടം: ചുരം കയറുമ്പോൾ നിന്നുപോയ വാഹനത്തിന്റെ ടയറിന് തടസ്സം വെക്കുന്നതിനിടെ പിന്നോട്ടുരുണ്ട് ദേഹത്തുകയറി ക്ലീനർ മരിച്ചു. കമ്പം-ടി.ടി കുളം സ്വദേശി നല്ലതമ്പിയാണ്​ (45) പിക്അപ് വാൻ നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ട് മരിച്ചത്.

വ്യാഴാഴ്ച പുലർച്ച തമിഴ്നാട്ടിൽനിന്ന്​ കമ്പംമെട്ട് മന്തിപ്പാറയിലേക്ക് വൈക്കോലുമായി വന്ന വാഹനം കമ്പം ചുരത്തിൽ തണ്ണിവളവിന് സമീപം നിന്നുപോവുകയായിരുന്നു. വാഹനം പിന്നോട്ട് നീങ്ങാതെ തടിക്കഷണം ഉപയോഗിച്ച് തടസ്സം വെക്കുന്നതിനിടയിൽ പിന്നോട്ടുരുണ്ട വാഹനം നല്ലതമ്പിയുടെ ശരീരത്തുകൂടി കയറി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

കമ്പം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെതുടർന്ന് രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cleaner killed when truck rolls down slope
Next Story