വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍ ഷാഹിദക്ക് ക്ലീന്‍ ചിറ്റ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsആലപ്പുഴ: വയറ്റിൽ കത്രിക കുടുങ്ങിയ ശസ്ത്രക്രിയയിൽ ഡോക്ടർ ഷാഹിദക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോട് എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടർ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ഡോക്ടർ നടപടി ക്രമങ്ങൾ എല്ലാം പാലിച്ചെന്ന് സർജന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയിൽ ജീവനക്കാര്‍ പരിമിതമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഓപ്പറേഷന് ഫ്ലോർ നഴ്‌സ് ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്‌സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് ധരിച്ചുളള സര്‍ജറിയുടെ ബുദ്ധിമുട്ടുകളും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഒമ്പത് പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഉഷ ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം മുന്‍പാണ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയത്.
കോവിഡ് കാലമായതിനാൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും പി.പി.ഇ കിറ്റും ഷീൽഡും ധരിച്ചാണ് മെഡിക്കൽ സംഘം അന്ന് ശസ്ത്രക്രിയ നടത്തിയതെന്നും പരിമിതികളിൽ നിന്നും കാര്യങ്ങൾ നന്നായി ചെയ്തുവെന്നാണ് ഡോക്ടർമാരും നഴ്സുമാരും മുമ്പ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

