സാധ്യമാകുന്ന ഘട്ടത്തിൽ ക്ലാസ് മുറി വിദ്യാഭ്യാസം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ക്ലാസ് മുറി വിദ്യാഭ്യാസത്തിലേക്ക് മാറാനാകുന്ന സന്ദർഭത്തിൽ ഒട്ടും വൈകാതെ കേരളം അതിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികവിെൻറ കേന്ദ്രം പദ്ധതിയുടെ ഭാഗമായി വിവിധ നിയോജക മണ്ഡലങ്ങളിൽ പണിത 34 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ തുറക്കാനാകുന്ന ഘട്ടത്തിൽ എല്ലാവിധ സൗകര്യങ്ങളും ക്ലാസ് മുറികളിൽ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ചാണ് ഒാൺലൈൻ പഠനം തുടരുന്നത്. കോവിഡ് പ്രതിസന്ധികാലത്തെ മറികടക്കാൻ സമൂഹത്തെ സജ്ജമാക്കുന്നതിന് നേതൃത്വം നൽകാൻ സർക്കാറിന് സാധിച്ചു. ജാതിമതഭേദെമന്യേ കേരളം കൈേകാർത്തതുവഴി ഒാൺലൈൻ വിദ്യാഭ്യാസം ശരിയായ രീതിയിൽ നടപ്പാക്കാനായതിനാൽ നമുക്ക് ലോകത്തിനുമുന്നിൽ തല ഉയർത്തിനിൽക്കാൻ കഴിയും. പുതിയ സ്കൂളുകളെല്ലാം മലബാർ മേഖലയിലാണെന്നും അല്ലാത്ത മേഖലയെ അവഗണിച്ചെന്ന തെറ്റിദ്ധാരണ പരത്താനും ചിലർ ശ്രമിച്ചു.
34 സ്കൂളുകളിൽ 19 എണ്ണം ബാലരാമപുരം മുതൽ ചേലക്കര വരെയാണ്. മലബാർ മേഖലയിൽ അവശേഷിക്കുന്ന 15 സ്കൂളുകളേ വരുന്നുള്ളൂ. 19 സ്കൂളുകളുള്ള ഭാഗത്തെ അവഗണിച്ചെന്നും 15 സ്കൂളുകളുള്ള ഭാഗത്തെ പരിഗണിച്ചെന്നും പറയുന്നത് നാട്ടിൽ നടക്കുന്ന നല്ല കാര്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് വ്യക്തമാണ്.പ്രധാനപ്പെട്ട മാധ്യമങ്ങളിലൊന്ന് അപവാദവ്യവസായത്തിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
350ലധികം വിദ്യാലയങ്ങൾക്ക് പ്ലാൻ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിയുന്നുണ്ട്. മൂന്നുകോടി രൂപ ചെലവിൽ 14 സ്കൂളുകളുടെ പണി കൂടി 100 ദിന കർമപരിപാടിയുടെ ഭാഗമായി പൂർത്തിയാക്കും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

